Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിക്ടർ ടി. തോമസിന് ന്യൂയോർക്കിൽ ഉജ്വല സ്വീകരണം

വിക്ടർ ടി. തോമസിന് ന്യൂയോർക്കിൽ ഉജ്വല സ്വീകരണം

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: പ്രവാസി കേരളാ കോൺഗ്രസിന്റേയും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടേയും, കോഴഞ്ചേരി അസോസിയേഷന്റേയും, റാന്നി സംഗമത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ വിക്ടർ ടി. തോമസിന് ഉജ്വല സ്വീകരണം നൽകി.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് സക്കറിയ കരുവേലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവാസി കേരളാ കോൺഗ്രസ് ന്യൂയോർക്ക് പ്രസിഡന്റ് ജോൺ സി. വർഗീസ് ഉദ്ഘാടന പ്രസംഗം നടത്തി.

മുൻ സ്പീക്കർ ടി.എസ്. ജോണിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കേരള സമാജം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഐ.എൻ.ഒ.സി ചെയർമാൻ ജോർജ് ഏബ്രഹാം, ജോർജ് തോമസ്, റെജി വലിയകാലാ, ജോൺ മാത്യു, ഷാജി മാത്യു, മാത്യു ഏബ്രഹാം, ഏബ്രഹാം ദാനിയേൽ, ടോം കോലാത്ത്, മാത്യു വർഗീസ്, ജോ, ബാബു വർഗീസ്, അനിൽ തോമസ്, ജോർജുകുട്ടി, പോൾ ജോസ് എന്നിവർ ആശംസകൾ നേർന്നു. കുഞ്ഞ് മാലിയിൽ സ്വാഗതവും, ഫിലിപ്പ് മഠത്തിൽ കൃതജ്ഞതയും രേഖപ്പെടുത്തി.

വിക്ടർ ടി. തോമസിന്റെ മറുപടി പ്രസംഗത്തിൽ പുതിയ തലമുറ മാതൃരാജ്യവുമായുള്ള സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതിനു മുൻകൈ എടുക്കണമെന്ന് ഓർമ്മപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP