Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റെജി കുര്യൻ ഫൊക്കാന ഹൂസ്റ്റൺ റീജൺ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

റെജി കുര്യൻ ഫൊക്കാന ഹൂസ്റ്റൺ റീജൺ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഏക മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ സജീവ പ്രവർത്തകനും, മികച്ച ബിസിനസുകാരനുമായ റെജി കുര്യൻ ഫൊക്കാന ഹൂസ്റ്റൺ റീജൺ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം നൽകി. റാന്നി സ്വദേശിയായ ഇദ്ദേഹം പ്രമുഖ എണ്ണ ഖനന വ്യവസായ മേഖലയിൽ ബിസിനസ് രംഗത്ത് മുന്നിട്ടു നിൽക്കുന്നു.

അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻതൂക്കം നൽകുന്ന ഇദ്ദേഹം 'പ്രേക്ഷിത ചാരിറ്റബിൾ ട്രസ്റ്റിന്റെ' പ്രസിഡന്റാണ്. മലയാളി അസോസിയേഷന്റെ ബിൽഡിങ് കമ്മിറ്റി അംഗവും, മാർത്തോമാ സഭയുടെ മണ്ഡലം മെമ്പറുമായി സേവനം അനുഷ്ഠിക്കുന്നു. പ്രമുഖ സാമൂഹ്യ പ്രവർത്തകനും, മികച്ച സംഘാടകനുമായ ഇദ്ദേഹം ഫൊക്കാനയുടെ മുൻ റീജണൽ പ്രസിഡന്റുകൂടിയാണ്. ഇത്രയും പരിചയ സമ്പത്തുള്ള ഇദ്ദേഹം ഫൊക്കാനയ്ക്ക് മുതൽക്കൂട്ടാകുമെന്നു ലീല മാരേട്ട് (പ്രസിഡന്റ് സ്ഥാനാർത്ഥി), അലക്സ് തോമസ് (സെക്രട്ടറി സ്ഥാനാർത്ഥി) എന്നിവർ അഭിപ്രായപ്പെട്ടു. ലീല മാരേട്ട് നേതൃത്വം നൽകുന്ന പാനലിലെ സ്ഥാനാർത്ഥിയായി രിക്കും റെജി കുര്യൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP