Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിമി ടോമി- സ്റ്റീഫൻ ദേവസി ഷോ 26-ന്, ഒരുക്കങ്ങൾ പൂർത്തിയായി

റിമി ടോമി- സ്റ്റീഫൻ ദേവസി ഷോ 26-ന്, ഒരുക്കങ്ങൾ പൂർത്തിയായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ  26-ന് വൈകുന്നേരം 6.30-ന് ഷിക്കാഗോയിലുള്ള ഗേറ്റ് വേ തീയേറ്ററിൽ അരങ്ങേറുന്ന 'സോളിഡ് ഫ്യൂഷൻ റ്റെംപ്‌റ്റേഷൻ' എന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഏപ്രിൽ 26-ന് വൈകുന്നേരം കൃത്യം  6.30-നു തന്നെ പരിപാടികൾ ആരംഭിക്കും.

തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായിക റിമി ടോമി, വിരലുകളാൽ മാന്ത്രികസംഗീതം ഉണർത്തുന്ന സ്റ്റീഫൻ ദേവസി എന്നിവരോടൊപ്പം പ്രശസ്തരായ പിന്നണിഗായകർ നയിക്കുന്ന ഈ സംഗീതസായാഹ്‌നം ഷിക്കാഗോ നിവാസികൾക്ക് പുതിയ ഒരു അനുഭവമായിരിക്കും.

മയാമി, ഹൂസ്റ്റൻ എന്നീ സ്ഥലങ്ങളിൽ സോൾഡ് ഔട്ട് ഷോ ആയി വൻവിജയം നേടിയ സംഗീതനിശ ആസ്വദിക്കാൻ ഏവരേയും സംഘാടർ സാദരം ക്ഷണിക്കുന്നു. ടിക്കറ്റുകൾ വേഗം വിറ്റുതീരുന്നതിനാൽ ഇനിയും ടിക്കറ്റ് കിട്ടാത്തവർ താഴെക്കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക

ഷെവലിയാർ ജെയ്‌മോൻ സ്‌കറിയ (847 370 4330), രാജൻ തോമസ് (630 808 6165), മാമ്മൻ കുരുവിള (630 718 1077), റെജിമോൻ ജേക്കബ് (847 877 6898).


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP