Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോഷി അഗസ്റ്റിൻ എംഎ‍ൽഎയ്ക്ക് ഷിക്കാഗോയിൽ ഉജ്വല സ്വീകരണം

റോഷി അഗസ്റ്റിൻ എംഎ‍ൽഎയ്ക്ക് ഷിക്കാഗോയിൽ ഉജ്വല സ്വീകരണം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഷിക്കാഗോയിൽ എത്തിച്ചേർന്ന റോഷി അഗസ്റ്റിൻ എംഎ‍ൽഎയ്ക്ക് യു.ഡി.എഫ് ഷിക്കാഗോയുടെ നേതൃത്വത്തിൽ ഉജ്വല പൗരസ്വീകരണം നൽകി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പ്രവർത്തിച്ച് കേരളമൊട്ടാകെ അറിയപ്പെടുന്ന റോഷി അഗസ്റ്റിൻ കഴിഞ്ഞ നാലു തവണ തുടർച്ചയായി ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്നും വൻഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് വിജയിച്ചുവരുന്നു. ഒരു കാലഘട്ടത്തിൽ വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ കേരളത്തിലുടനീളം കാൽനടയായി നടന്ന് വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി ജാഥ നയിച്ച കേരളത്തിലെ കരുത്തുറ്റ വിദ്യാർത്ഥി നേതാവായിരുന്നു ഇദ്ദേഹം. അന്നു നടത്തിയ കാൽനട ജാഥയുടെ ഇരരുപത്തഞ്ചാം വാർഷികനാളിലാണ് അദ്ദേഹം അമേരിക്കൻ മലയാളികളുടെ ഇടയിൽ എത്തിച്ചേർന്നിരിക്കുന്നത്.

കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് ഇടുക്കി ജില്ലയിലാണെന്നു മറുപടി പ്രസംഗത്തിൽ റോഷി അഗസ്റ്റിൻ എംഎ‍ൽഎ പറഞ്ഞു. അവിടെ റോഡുകളും പാലങ്ങളും നിരവധി വീടുകളും തകർന്നു. ജില്ലയുടെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലായി. ഇടുക്കി നിയോജകമണ്ഡലം പാടേ തകർന്നു. അവിടെ കൂടുതലും ക്ഷീര കർഷകരും കാർഷികമേഖലയിൽ പണിയെടുക്കുന്നവരുമായ സാധാരണക്കാരാണ്. അവരുടെയൊക്കെ ജീവിതം ഇപ്പോഴും തകർന്ന അവസ്ഥയിൽ തന്നെയാണ്. വരുമാനമില്ല. ഗവൺമെന്റ് കൊടുക്കുന്ന ആനുകൂല്യങ്ങൾ കൊണ്ട് ഒന്നിനും തികയുന്നില്ല. അവരെ സഹായിക്കുവാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും മറ്റുള്ളവർ സന്മനസ് കാണിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരുംകൂടി സഹകരിച്ചാൽ ഇടുക്കിയെ രണ്ടു വർഷത്തിനുള്ളിൽ പഴയതിലും ഭംഗിയുള്ള മണ്ഡലമാക്കി മാറ്റാമെന്ന് ഉറപ്പുണ്ടെന്നു അദ്ദേഹം എടുത്തുപറഞ്ഞു.

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പാരീഷ് വികാരിയും ക്നാനായ റീജിയണൽ വികാരി ജനറാളുമായ റവ.ഫാ. തോമസ് മുളവനാൽ പ്രളയത്തിൽ തകർന്നവരെ സഹായിക്കുന്നതിനുവേണ്ടിയുള്ള സഹായധനം റോഷി അഗസ്റ്റിൻ എംഎ‍ൽഎയെ ഏൽപിച്ചുകൊണ്ടാണ് സ്വീകരണ സമ്മേളനം നേരത്തെ ഉദ്ഘാടനം ചെയ്തത്.

സെന്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ യു.ഡി.എഫ് കൺവീനർ ഫ്രാൻസീസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. പ്രവാസി കേരളാ കോൺഗ്രസ് നോർത്ത് അമേരിക്കൻ പ്രസിഡന്റ് ജയ്ബു മാത്യു കുളങ്ങര സ്വാഗതം ആശംസിച്ചു. തുടർന്ന് സണ്ണി വള്ളിക്കളം, വർഗീസ് പാലമലയിൽ, മാത്തുക്കുട്ടി ആലുംപറമ്പിൽ, തോമസ് മാത്യു പടന്നമാക്കൽ, സന്തോഷ് നായർ, ഫാ. ഫിലിപ്പ് തൊടുകയിൽ, മറിയാമ്മ പിള്ള, ബിജി എടാട്ട്, ഡോ. സാൽബി പോൾ ചേന്നോത്ത്, പീറ്റർ കുളങ്ങര, റോയി മുളകുന്നം, ജോർജ് പണിക്കർ, പോൾ പറമ്പി, സൈമൺ പള്ളിക്കുന്നേൽ, ജോർജ് പ്ലാത്തോട്ടം തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സിനു പാലയ്ക്കത്തടം എം.സിയായി സമ്മേളന പരിപാടികൾ നിയന്ത്രിച്ചു. സ്വീകരണ സമ്മേളനത്തിന് ബിജു കിഴക്കേക്കുറ്റ്, ടോമി അംബേനാട്ട്, ജോൺ പാട്ടപതി, സ്റ്റീഫൻ കിഴക്കേക്കുറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP