Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

133-ാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഡോ. തോമസിനൊപ്പം'! നാളെ; അന്തർദ്ദേശീയ ഗണിത ശാസ്ത്രജ്ഞൻ ഡോ. ജോർജ്ജ് ആർ. തോമസ് മുഖ്യ പ്രഭാഷകനാകും

133-ാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഡോ. തോമസിനൊപ്പം'! നാളെ; അന്തർദ്ദേശീയ ഗണിത ശാസ്ത്രജ്ഞൻ ഡോ. ജോർജ്ജ് ആർ. തോമസ് മുഖ്യ പ്രഭാഷകനാകും

ജയിൻ മുണ്ടയ്ക്കൽ

ഡാലസ്: നാളെ ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമുപ്പത്തി മൂന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഡോ. തോമസിനൊപ്പം' എന്ന പേരിലായിരിക്കും നടത്തുക. തന്റെ എഴുപത്തിയൊന്നാമത്തെ വയസ്സിലും കഴിഞ്ഞ വർഷം കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി സംഘടിപ്പിച്ച അർദ്ധമാരത്തോണിൽ- പങ്കെടുത്ത പ്രമുഖ അന്തർദ്ദേശീയ ഗണിത ശാസ്ത്രജ്ഞൻ- ഡോ. ജോർജ്ജ് ആർ. തോമസ് ഈ സല്ലാപത്തിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുന്നതായിരിക്കും. രാവിലെ 10 മണി മുതൽ 12 മണി വരെയാണ് പരിപാടി. അന്താരാഷ്ട്ര പ്രശസ്തനായ ഡോ. ജോർജ്ജ് ആർ. തോമസുമായി സംവദിക്കാനുള്ള ഈ അവസരം ഉപയോഗിക്കുവാനും അമേരിക്കൻ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

2018 ജനുവരി അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിമുപ്പത്തിരണ്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'മനുഷ്യരിലെ മാനസികാരോഗ്യം' എന്ന വിഷയത്തെക്കുറിച്ചുള്ള പഠനമായാണ് നടത്തിയത്. ജീവശാസ്ത്രത്തിലും സൈക്കൊളജിയിലും അദ്ധ്യാപനത്തിലും ബിരുദാനന്തരബിരുദമുള്ള, കോളേജ് അദ്ധ്യാപകനും ഡാലസ് കൗണ്ടി ജയിലിലെ മെന്റൽ ഹെൽത്ത് ലൈസനുമായ പ്രൊഫ. കോശി വർഗീസ് ആണ് മുഖ്യ പ്രഭാഷണം നടത്തിയത്. ധാരാളം മനഃശാസ്ത്ര പണ്ഡിതർ ഈ സല്ലാപത്തിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. മനുഷ്യരിൽ ഭൂരിഭാഗവും മാനസിക രോഗങ്ങൾക്ക് അടിമകളാണ് എന്ന സത്യം നാം അംഗീകരിച്ചെ മതിയാകൂ. എങ്ങനെ മാനസികാരോഗ്യം നില നിർത്താം എന്ന് അറിയേണ്ടത് ഒരു അത്യാവശ്യ സംഗതി തന്നെയാണ്. മനുഷ്യർ ആലോചിക്കാതെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാമൂലുകളുടെയും പാരമ്പര്യങ്ങളുടെയും പുറകെ പോയി നശിക്കുന്നത് അവർക്ക് നല്ല മാനസികാരോഗ്യം ഇല്ലാത്തതിനാലാണ്. പ്രൊഫ. കോശിയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലങ്ങളെക്കുറിച്ചും കൂടുതൽ അറിയുവാനും ഈ അവസരം ഉപകാരപ്പെട്ടു. സഹൃദയരായ അനേകം അമേരിക്കൻ മലയാളികൾ നൂറ്റിമുപ്പത്തിരണ്ടാമത് സല്ലാപത്തിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

തമ്പി ആന്റണി, ഡോ. ടി. പി. മാത്യു, ഡോ. ജോർജ്ജ് ആർ. തോമസ്, ഡോ. കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. നന്ദകുമാർ ചാണയിൽ, അമ്മു നന്ദകുമാർ, എൽസി യോഹന്നാൻ, ഫാ.യോഹന്നാൻ ശങ്കരത്തിൽ, രാജു തോമസ്, പി. പി. ചെറിയാൻ, ജോസഫ് പോന്നോലി, സജി കരിമ്പന്നൂർ, ബാബുജി മാരാമൺ, ജോൺ ആറ്റുമാലിൽ, ജോർജ് വർഗീസ്, തോമസ് ഫിലിപ്പ് റാന്നി, മേരി ജോസ്, രാജമ്മ തോമസ്, അബ്ദുൽ പുന്നയൂർക്കളം, മാത്യു മാളിയേക്കൽ, ഡോ. രാജൻ മർക്കോസ്, ശാമുവേൽ എബ്രഹാം, ഡോ. തെരേസ ആന്റണി, വർഗീസ് എബ്രഹാം ഡെൻവർ, പി. ടി. തോമസ്, ജേക്കബ് കോര, ചാക്കോ ജോർജ്ജ്, തോമസ് ഫിലിപ്പ്, ജോസഫ് മാത്യു, ജേക്കബ് സി. ജോൺ, സി. ആൻഡ്‌റൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവരും ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.
1-857-232-0476 കോഡ് 365923

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. [email protected], [email protected] എന്ന ഇ-മെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269
വിളിക്കേണ്ട നമ്പർ: 1-857-232-0476 കോഡ് 365923
വിശദ വിവരങ്ങൾക്ക് വിളിക്കുക: 1-813-389-3395 or 1-469-620-3269
e-mail: [email protected] or [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP