Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷിക്കാഗോ സാഹിത്യവേദി യോഗം ഏപ്രിൽ അഞ്ചിന്

ഷിക്കാഗോ സാഹിത്യവേദി യോഗം ഏപ്രിൽ അഞ്ചിന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: 2019-ലെ സാഹിത്യവേദി യോഗം ഏപ്രിൽ അഞ്ചിനു വെള്ളിയാഴ്ച വൈകുന്നേരം 6.30-നു മൗണ്ട് പ്രോസ്പക്ടസിലുള്ള ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ (Four Points by Sheraton, 2200 Elmhurst Road, Mount Prospect, IL 60056) ഹോട്ടലിൽ കൂടുന്നതാണ്.

ഏപ്രിൽ മാസ സാഹിത്യവേദിയിൽ 'വിശ്വാസത്തിന്റെ നൂറോൺ കേന്ദ്രങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത സാഹിത്യകാരൻ എതിരവൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) സംസ്‌കാരിക്കുന്നു. 'ദൈവം എന്ന സങ്കല്പം ഉടലെടുത്തതിന്റെ ചരിത്രം', 'വിശ്വാസത്തിന്റെ കേന്ദ്രങ്ങൾ തലച്ചോറിൽ എവിടെയാണ്' എന്നിവയാണ് വിഷയത്തിന്റെ ഉള്ളടക്കം.

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ ഗവേഷകനായി, ഫാക്കൽറ്റി അംഗമായ ഡോ. ശ്രീധരൻ കർത്താ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'ബ്രെയിൻ സീരീസ്' പരമ്പരയിൽ നിന്നും തെരഞ്ഞെടുത്തതാണ് ഈ ലേഖനം.

2018 നവംബർ മാസത്തിൽ സൈമൺ മഴുവഞ്ചേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 'നമുക്ക് ഒരു ഉപബോധമനസ്സുണ്ടോ' എന്ന വിഷയത്തെ സ്വന്തം ജീവിതാനുഭവങ്ങളുടെ സാക്ഷ്യങ്ങളോടെ ടി. രവീന്ദ്രൻ അവതരിപ്പിച്ചു. ഡോ. രവി രാജ സ്പോൺസർ ചെയ്ത യോഗത്തിൽ നാരായണൻ നായർ നന്ദി പ്രകാശിപ്പിച്ചു.

എല്ലാ സാഹിത്യസ്നേഹികളേയും ഏപ്രിൽമാസ സാഹിത്യ സമ്മേളനത്തിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. ശ്രീധരൻ കർത്താ (630 456 6875), പ്രസന്നൻ പിള്ള (630 935 2990), അനിലാൽ ശ്രീനിവാസൻ (630 400 9735), ജോൺ ഇലക്കാട്ട് (773 292 8455).

സാഹിത്യവേദിയുടെ പുതിയ സ്ഥലം ശ്രദ്ധിക്കുക. പ്രോസ്പെക്ട് ഹൈറ്റിൽ നിന്നും മാറി മൗണ്ട് പ്രോസ്പെക്ടസിൽ ആണ് അടുത്ത സാഹിത്യവേദി (മുമ്പുള്ള കൺട്രി ഇൻ ഹോട്ടലാണ് ഇപ്പോൾ ഷെറാട്ടൺ ആയത്). Four Points by Sheraton, 2200 Elmhurst Road, Mount Prospect, IL 60056. Ph 847 290 0909. .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP