Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഏഴാമത് സാഹിത്യവേദി സമ്മേളനം നവംബർ എട്ടിന്

ഏഴാമത് സാഹിത്യവേദി സമ്മേളനം നവംബർ എട്ടിന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: 2019-ലെ ഏഴാമത് സാഹിത്യവേദി സമ്മേളനം നവംബർ എട്ടിനു വെള്ളിയാഴ്ച വൈകുന്നേരം 6.30-നു ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ (834 E. Rand Road, Suite 13, Mount Prospect, IL 60056) വച്ച് കൂടുന്നതാണ്.

ഇത്തവണത്തെ സമ്മേളനത്തിൽ 'എന്റെ ആഫ്രിക്കൻ പര്യടനവും, അവരുടെ ആചാരാനുഷ്ഠാന ജീവിതരീതികളും' എന്ന യാത്രാനുഭവത്തിന്റെ തുടർഭാഗം സാഹിത്യവേദി അംഗം ജോൺ കരമ്യാലിൽ അവതരിപ്പിക്കുന്നതാണ്.

220-മത് സാഹിത്യവേദി ഒക്ടോബർ നാലിനു സി.എം.എ ഹാളിൽ നടന്നു. ഡോ. രവി രാജ അധ്യക്ഷനായിരുന്നു. ഈശ്വരപ്രാർത്ഥന, പരിചയപ്പെടൽ, ഉപക്രമം, മുൻ യോഗ റിപ്പോർട്ട് എന്നീ പതിവ് യോഗക്രമങ്ങൾക്കുശേഷം സാഹിത്യവേദി അംഗം ജോൺ കരമ്യാലിൽ തന്റെ ആഫ്രിക്കൻ പര്യടനവും, ദീർഘകാലം അവിടുത്തെ വിവിധ രാജ്യങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചതിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കക്കാരുടെ ജീവിതരീതിയും തനിക്കുണ്ടായ അനുഭവങ്ങളും പങ്കുവെച്ചു. അദ്ദേഹത്തിന്റെ വിവരണം നാം ഇന്നുവരെ കേട്ടിട്ടില്ലാത്ത വേറൊരു ലോകത്തിന്റെ വാതായനങ്ങൾ തുറക്കുകയായിരുന്നു.

ലിൻസ് ജോസഫ് സ്പോൺസർ ചെയ്ത സാഹിത്യവേദി, ജോസ്മോൻ ജോസഫിന്റെ കൃതജ്ഞതാ പ്രകടനത്തോടെ സമാപിച്ചു. ഷിക്കാഗോയിലെ എല്ലാ ഭാഷാസ്നേഹികളേയും നവംബർമാസ സാഹിത്യവേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജോൺ കരമ്യാലിൽ (708 224 6765), ലീല പുല്ലാപ്പള്ളി (847 372 0580), അനിലാൽ ശ്രീനിവാസൻ (630 400 9735), ജോൺ ഇലക്കാട്ട് (773 282 4955).

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP