Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ അമേരിക്കൻ മ്യുസിഷ്യൻ സരസ്വതി രംഗനാഥന് ബെസ്റ്റ് ഏഷ്യൻ എന്റർടെയ്നർ അവാർഡ്

ഇന്ത്യൻ അമേരിക്കൻ മ്യുസിഷ്യൻ സരസ്വതി രംഗനാഥന് ബെസ്റ്റ് ഏഷ്യൻ എന്റർടെയ്നർ അവാർഡ്

പി.പി. ചെറിയാൻ

ഷിക്കാഗോ: ഇന്ത്യൻ അമേരിക്കൻ മ്യുസിഷ്യൻ സരസ്വതി രംഗനാഥന് ബെസ്റ്റ്ഏഷ്യൻ എന്റർടെയ്നർ അവാർഡ്. ഇല്ലിനോയ്സ് ഹൈഡ് പാർക്ക് ലോഗൻസെന്ററിൽ സംഘടിപ്പിച്ച മുപ്പത്തി ഏഴാമത് ഷിക്കാഗൊ മ്യൂസിക്ക്അവാർഡ്സ് ചടങ്ങിൽ വച്ചാണ് സ്വരസ്വതിക്ക് അവാർഡ് സമ്മാനിച്ചത്.

കർണ്ണാട്ടിക്ക്, ക്ലാസിക്കൽ, വീണാ ആർട്ടിസ്റ്റായ ഷിക്കാഗോയിൽനിന്നുള്ള ഇവർ ക്രോസ് കൾച്ചറൽ മ്യൂസിക്ക് അംബാസിഡർ കൂടിയാണ്.അമേരിക്കയിലും ഇന്ത്യയിലും നിരവധി സംഗീത പരിപാടികൾക്ക് നേതൃത്വംനൽകിയിട്ടുള്ള സരസ്വതി ഷിക്കാഗോ വേൾഡ് മ്യൂസിക്ക് ഫെസ്റ്റിവലിൽവീണവായനയിലൂടെ ശ്രോതാക്കളുടെ മനം കവർന്ന സംഗീതജ്ഞയാണ്.

സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് തന്റെ മാതാവിൽ നിന്നുംഅമ്മൂമയിൽ നിന്നുമാണെന്ന് കർണാടകയിൽ ജനിച്ച സരസ്വതി പറഞ്ഞു. ആറ്വയസ്സിൽ വീണവായന പരിശീലനം ആരംഭിച്ചുവെന്നും ഇവർ പറയുന്നു. ലയോളയൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്ന് എംബിഎയും സംസ്‌കൃതത്തിൽബിരുദാനന്തര ബിരുദവും സരസ്വതി കരസ്ഥ ാക്കിയിട്ടുണ്ട്.

സ്വന്തമായി സംഗീത വിദ്യാലയം നടത്തുന്ന ഇവരുടെ ശിഷ്യഗണങ്ങളിൽ പലരുംകർണ്ണാട്ടിക് ക്ലാസിക്കൽ വോക്കൽ ആൻഡ് വീണയിൽ പ്രശസ്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP