Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓർമ്മ നന്മ മരം : താക്കോൽ ദാനവും സ്‌കോളർഷിപ് വിതരണവും നിർവഹിച്ചു

ഓർമ്മ നന്മ മരം : താക്കോൽ ദാനവും സ്‌കോളർഷിപ് വിതരണവും നിർവഹിച്ചു

നിബു വെള്ളവന്താനം

ഫ്‌ളോറിഡ: ഒർലാണ്ടോയിലെ ആദ്യ മലയാളീ സംഘടനയായ ഓർമ്മയുടെ നന്മ മരം പദ്ധതി വിജയകരമായി പൂർത്തിയാക്കി. ഈ പദ്ധതിയിലൂടെ കേരളത്തിൽ പുതുക്കി പണിത മനോഹരമായ വീടിന്റെ താക്കോൽ ദാനം ഫൊക്കാന ഓഡിറ്ററും ഓർമ്മ യുടെ മുൻ പ്രസിഡന്റുമായ ചാക്കോ കുര്യൻ, സ്‌കൂൾ കുട്ടികളായ അൻസെൽ പയസിനും അക്‌സെൽ പയസിനും നൽകിക്കൊണ്ട് നിർവഹിച്ചു.

ഈ കുരുന്നു കുട്ടികൾക്ക് SSLC വരെ പഠിക്കുന്നതിനുള്ള ഓർമ്മയുടെ സ്‌കോളർഷിപ്പും തദവസരത്തിൽ പ്രശസ്ത ചലച്ചിത്ര താരം കൈലാസ് നൽകുകയുണ്ടായി. നീലം പേരൂർ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് രജനി ബാബു വിന്റെ അദ്ധ്യക്ഷതയിൽ പുതിയ വീടിന്റെ അംഗണത്തിലാണ് യോഗം നടന്നത്. ചടങ്ങിൽ പോൾ കറുകപ്പിള്ളി, പ്രിനോ ഉതപ്പാൻ, ജി ഉണ്ണികൃഷ്ണൻ, വിശ്വനാഥപിള്ള, എം ടി ചന്ദ്രൻ, സോണി കളത്തിൽ, ജോസഫ് മാത്യു, വി ജെ അച്ഛൻകുഞ്ഞു, സിബി കണ്ണോട്ടുതറ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നൂറു കണക്കിന് നാട്ടുകാർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

കേരളം കണ്ട മഹാ പ്രളയത്തെ അതിജീവിക്കുവാൻ ഓർമ്മയൊരുക്കിയ കൈത്താങ്ങാണ് നന്മ മരം പദ്ധതി. മാതാപിതാക്കൾ നഷ്ടപ്പെട്ട് വല്യമ്മ യുടെ സംരക്ഷണയിൽ മാത്രം കഴിയുന്ന കുടുംബത്തെയാണ് ഓർമ്മ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. സഹജീവികളുടെ കഷ്ട്ടപ്പാടുകൾക്കു ഒരല്പം ആശ്വാസം നൽകിയ ചാരിതാർത്ഥത്തിലാണ് ഓർമ്മയെന്നു പ്രസിഡണ്ട് ജിജോ ചിറയിൽ അറിയിച്ചു.

മഹാപ്രളയത്തിനു ശേഷം കൂടിയ യോഗത്തിൽ വച്ച് കഴിഞ്ഞ വർഷത്തെ പ്രസിഡണ്ടു ആന്റണി സാബുവിന്റെ നേതൃത്വത്തിൽ നന്മ മരം പദ്ധതി ആരംഭിക്കുകയും ബോർഡ് ഓഫ് കൗൺസിൽ നേതൃത്വം നൽകുന്ന Dr.അഗസ്റ്റിൻ ജോസഫിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് ഉത്ഘാടനകർമ്മം നിർവ്വഹിക്കുകയുണ്ടായി. സോണി കണ്ണോട്ടുതറയാണ് കുട്ടനാട്ടിൽ നിന്നും ഈ കുടുംബത്തെ കണ്ടെത്തുവാൻ ഓർമ്മയെ സഹായിച്ചത്. നല്ലവരായ ഒർലാണ്ടോയിലെ മലയാളികളുടെ അകമഴിഞ്ഞ സഹായം ഒന്ന് കൊണ്ട് മാത്രമാണ് ഈ പദ്ധതി ദ്രുതഗതിയിൽ നടപ്പാക്കാൻ കഴിഞ്ഞത്. ഈ പദ്ധതിക്കുവേണ്ടി അമേരിക്കയിലും കേരളത്തിലും സഹകരിച്ച ഏവർക്കുമുള്ള നന്ദിയും കടപ്പാടും പ്രസിഡണ്ട് ജിജോ ചിറയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP