Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷിക്കാഗോ സെന്റ് മേരീസിൽ മാതാപിതാക്കൾക്ക് സെമിനാർ നടത്തി

ഷിക്കാഗോ സെന്റ് മേരീസിൽ മാതാപിതാക്കൾക്ക് സെമിനാർ നടത്തി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കുവേണ്ടി സെമിനാർ നടത്തി. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ തുടർ കോളേജ് വിദ്യാഭ്യാസത്തിനു പ്രയോജനപ്രദമായ നിരവധി വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ സെമിനാറിന് ഡോ. അജിമോൾ പുത്തൻപുരയിൽ നേതൃത്വം നൽകി.

കോളേജ് വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും ഫലപ്രദമായി അവയെ നേരിടേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു . അസിസ്റ്റന്റ് വികാരി ഫാ .ബിൻസ് ചേത്തലിന്റെ നേതൃത്വത്തിൽ ചർച്ച് എക്സിക്യൂട്ടീവും അദ്ധ്യാപകരും സെമിനാറിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. നൂറിലധികം മാതാപിതാക്കൾ പങ്കെടുത്ത സെമിനാറിന് ഇടവക വികാരി ഫാ. തോമസ് മുളവനാൽ ആശംസകൾ നേർന്നു .സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP