Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവകാരുണ്യപ്രവർത്തക സിസ്റ്റർ ലൂസി കുര്യന് സ്വീകരണം നൽകി

ജീവകാരുണ്യപ്രവർത്തക സിസ്റ്റർ ലൂസി കുര്യന് സ്വീകരണം നൽകി

എ.സി. ജോർജ്ജ്

ഹ്യൂസ്റ്റൻ: ഇന്ത്യയിലെമഹാരാഷ്ട്ര സ്റ്റേറ്റിലെ പൂനാ കേന്ദ്രമായിവിവിധ സംസ്ഥാനങ്ങളിൽ നിശബ്ദവും, നിഷ്‌കാമവുമായി അനേകംജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മലയാളി മഹതി സിസ്റ്റർലൂസി കുര്യൻ ഹ്യൂസ്റ്റൻ സന്ദർശനത്തിനായി എത്തിയപ്പോൾ സുഹൃത്തുക്കളും വിടുത്തെ സാംസ്‌കാരിക പ്രവർത്തകരും ചേർന്ന്വളരെഊഷ്മളമായ സ്വീകരണമാണൊരുക്കിയത്. ഒക്ടോബർ 15-ാം തീയതിവൈകുന്നേരം ഹ്യൂസ്റ്റനിലെമിസൗറി സിറ്റിയിലുള്ള ഫ്ളെമിംഗോ എസ്റ്റേറ്റ്ഹൗസിൽവച്ചായിരുന്നു സ്വീകരണം. സാഹിത്യകാരനും സാംസ്‌കാരികപ്രവർത്തകനുമായ കുര്യൻ മ്യാലിൽസ്വീകരണ സമ്മേളനത്തിലെ കൺവീനറായി പ്രവർത്തിച്ചു. അദ്ദേഹംസിസ്റ്റർലൂസികുര്യനെ സദസ്സിനു പരിചയപ്പെടുത്തി.

കത്തോലിക്കാസഭയിലെമുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളിക്രോസ്ഓർഡറിലുള്ള സന്യസ്തസഭയിലെഅംഗമാണ്സിസ്റ്റർലൂസി കുര്യൻ. സ്വന്തംമഠത്തിന്റെ ചട്ടക്കൂടിൽതന്നെ നിന്നുകൊണ്ട് സാധുക്കളേയുംഅശരണരേയുംസഹായിക്കാനായി പ്രവർത്തിക്കുന്ന '''ഹോപ്പ്'' പ്രതീക്ഷ എന്ന സംഘടനയിൽചേർന്നു പ്രവർത്തിച്ചു. ആ സംഘടനയിലെചില പരിമിതികൾ മനസ്സിലാക്കിയസിസ്റ്റർലൂസി 1997-ൽ പൂനയിൽ ''മാഹർ'' എന്ന ജീവകാരുണ്യ സന്നദ്ധസംഘടന സ്ഥാപിച്ചു. ''''മാഹർ'' എന്ന മറാത്തി പദത്തിന്റെഅർത്ഥം ''''അമ്മയുടെ ഭവനം'' എന്നാണ്. അതിരുകളില്ലാത്ത മഹത്തായ ീവകാരുണ്യപ്രവർത്തനങ്ങളുമായിഇന്ത്യയിലെവിവിധ സ്റ്റേറ്റുകളിൽഇന്ന് ആ പ്രസ്ഥാനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മദർതെരേസയുടെജീവിതവും ഉപവി പ്രവർത്തികളുംസിസ്റ്റർലൂസികുര്യന് ഉത്തമമായമാതൃകയായിരുന്നു.

പടിപടിയായസിസ്റ്റർലൂസിയുടെജീവകാരുണ്യ പ്രവർത്തനമേഖലകൾ വിസ്തൃതമായി വ്യാപിച്ച ു.ജാതിമത ഭേദമില്ലാതെഅശരണരേയും ആലംബഹീനരേയും അവർകൈപിടിച്ച്ജീ വിതത്തിലേക്ക് ആനയിച്ചു. ചേരിപ്രദേശങ്ങളിലും, തെരുവിലുംഅന്തിഉറങ്ങിയിരിക്കുന്ന അനാഥബാലകരേയും,രോഗികളും,ദുർബലരുമായവരെകണ്ടെത്തിഅവർക്ക്അഭയവും, കിടപ്പാടവും, ആശ്രയവും നൽകി.വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട അബലകളായസ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകി. അവർക്കെല്ലാംമരുന്നുംവസ്ത്രവും ഭക്ഷണവുംകൊടുത്തു.

അതോടൊപ്പം വിദ്യാഭ്യാസവുംതൊഴിൽ പരിശീലനവുംപ്രദാനം ചെയ്തു.അനേകർക്ക് പുതുതായിജീവിതമാർക്ഷവുംകുടുംബ ജീവിതവും നൽകി. പല കമ്പനികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നുംകിട്ടിയസംഭാവനകൾ മുഴുവനായി ഈ വകജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ''''മാഹർ'' എന്ന പ്രസ്ഥാനം ചെലവാക്കുന്നു. സിസ്റ്റർലൂസികുര്യന്റെമഹത്തായസേവനങ്ങളുടെഅംഗീകാരമായി ഇന്ത്യൻ പ്രസിഡന്റിന്റെഉൾപ്പെടെസ്വദേശത്തു നിന്നുംവിദേശത്തു നിന്നും അനേകം പുരസ്‌കാരങ്ങൾഅവരെതേടിയെത്തി. പുരസ്‌ക്കാരത്തോടൊപ്പംലഭിച്ച തുകമുഴുവനായിസിസ്റ്റർ ''''മാഹർ'' സംഘടനയുടെ ജീവകാരുണ്യപ്രവർത്തനത്തിനാണ് ഉപയോഗിച്ചുവരുന്നത്. ആദിവാസിമേഖലകളിലും, ദാരിദ്ര്യമനുഭവിക്കുന്ന ഗ്രാമങ്ങളിലും ''''മാഹർ'' സംഘടനയിലെ സന്നദ്ധ സേവാംഗങ്ങൾ പ്രവർത്തിക്കുന്നു.

നാരിശക്തിപുരസ്‌കാർ, പോൾഹാരിസ്ഇന്റർനാഷണൽഅവാർഡ്, വനിതയുടെ, വുമൻ ഓഫ് ദ ഇയർ 2016, ഗ്ലോബൽ വുമൻസ് ലീഡർഷിപ്പ്അവാർഡ തുടങ്ങിയവസിസ്റ്റർലൂസിക്കുലഭ്യമായ അനേകം ബഹുമതികളിൽചിലമുഖ്യമായവ മാത്രം. സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടേയും മനുഷ്യാവകാശങ്ങളുടേയും ഒരു സജീവവക്താവുകൂടിയാണ്സിസ്റ്റർലൂസി കുര്യൻ. കേരളത്തിൽകണ്ണൂരിൽവാകച്ചാലിൽ കുര്യൻ- മറിയക്കുട്ടി ദമ്പതികളാണ് സിസ്റ്റർലൂസിയുടെമാതാപിതാക്കൾ.

സ്വീകരണത്തിനു നന്ദിരേഖപ്പെടുത്തിക്കൊണ്ടാണ്സിസ്റ്റർലൂസി കുര്യൻ പ്രസംഗമാരംഭിച്ചത്. താൻഒരു ക്രിസ്ത്യൻ കോൺഗ്രികേഷന്റെ ഭാഗമാണെങ്കിലുംതന്റെ പ്രവർത്തനമേഖലയും ''മാഹർ'' എന്ന പ്രസ്ഥാനവുംസകലമതസ്ഥർക്കുംവേണ്ടിയുള്ളതാണ്. ഇവിടെചേരിതിരിവുകളില്ല. ഇവിടെഅവരവരുടെമതവുംവിശ്വാസവും അനുസരിച്ചുജീവിക്കാം. സർവ്വമതപ്രാർത്ഥനകളും ഉത്സവങ്ങളുമാണ് ''മാഹറിലെ'' അന്തേവാസികൾഉരുവിടുന്നതും, ആചരിക്കുന്നതും. ഈ പ്രസ്ഥാനത്തിന്റെ നടത്തിപ്പിനായിയാതൊരു നിർബന്ധിത പിരിവും നടത്താറില്ല. ഉദാരമതികൾസ്വമനസ്സാലെതരുന്നതുമാത്രംവാങ്ങും ആ തുകകൃത്യമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മാത്രംവിനിയോഗിക്കും. ഹ്യസ്വസന്ദർശനത്തിന് യുഎസ്സിൽഎത്തിയസിസ്റ്റർലൂസി ഈ വാരാന്ത്യത്തിൽതന്നെ മടങ്ങിപ്പോകും.

യോഗത്തിൽജോർജ്ജ്മണ്ണികരോട്ട്, എ.സി. ജോർജ്ജ്, മാത്യു നെല്ലിക്കുന്ന്, ജോർജ്ജ് പുത്തൻ കുരിശ്, സൈമൺ വാലാചേരി, തോമസ്ചെറുകര, പൊന്നു പിള്ള, തുടങ്ങിയവർആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന്ലൂസികുര്യന്റെജീവകാരുണ്യ പ്രവർത്തന മേഖലകളെപ്പറ്റിയുള്ള സജീവചർച്ചയിൽബേബികൈതമറ്റത്തിൽ, ഏലിയാമ്മ കൈതമറ്റത്തിൽ, ജയിൻ കൈതമറ്റത്തിൽ, സൈമൺ കൈതമറ്റത്തിൽ, സാജുകൈതമറ്റത്തിൽ, റൂബികൈതമറ്റത്തിൽ, ജോളിമ്യാലിൽ, റെജിമ്യാലിൽ, മാത്യുവട്ടകോട്ടയിൽ, ഫിലിപ്പ്തെക്കേയിൽ, മേരിക്കുട്ടിമ്യാലിൽ, സിനി മ്യാലിൽ, ഗ്രേസി നെല്ലിക്കുന്ന്തുടങ്ങിയവർ പങ്കെടുത്തു. മലയാളംസൊസൈറ്റി പ്രസിഡന്റ്ജോർജ്ജ്മണ്ണിക്കരോട്സിസ്റ്റർലൂസികുര്യനെ പൊന്നാടഅണിയിച്ച്യോഗത്തിൽ സന്നിഹിതരായഎല്ലാവർക്കുംവേണ്ടിആദരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP