Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെന്റൽ ഹെൽത്ത് സെമിനാർ നടത്തി

എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെന്റൽ ഹെൽത്ത് സെമിനാർ നടത്തി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'മെന്റൽ ഹെൽത്ത് അവയർനെസ് ആൻഡ് ടിപ്സ് ഫോർ ഇംപ്രൂവിങ് സീനിയേഴ്സ് ഹെൽത്ത്' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി.

ഒക്ടോബർ 13-നു ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന സെമിനാർ കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ഡോ. അലക്സ് സഖറിയ, ഡിംപിൾ പട്ടേൽ, പ്രീതി ഷാ എന്നിവർ സെമിനാറിനു നേതൃത്വം നൽകി. മേഴ്സി കുര്യാക്കോസ് ഡോ. അലക്സ് സഖറിയായേയും, ആഗ്നസ് തെങ്ങുംമൂട്ടിൽ ഡിംപിൾ പട്ടേൽ, പ്രീതി ഷാ എന്നിവരേയും സദസിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ആന്റോ കവലയ്ക്കൽ സ്വാഗതവും ട്രഷറർ ബിജി കൊല്ലാപുരം നന്ദിയും പറഞ്ഞു.

ആന്റോ കവലയ്ക്കൽ, മേഴ്സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, ജോൺസൺ കണ്ണൂക്കാടൻ, ഷിബു അഗസ്റ്റിൻ, സണ്ണി വള്ളിക്കളം, ആഗ്നസ് തെങ്ങുംമൂട്ടിൽ, ഷിജി ചിറയിൽ, ടോം വെട്ടിക്കാട്ട്, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ഷാബു മാത്യു എന്നിവർ സെമിനാറിനു നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP