Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആക്ടീവ് ഷൂട്ടർ സെമിനാർ നടത്തി

എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആക്ടീവ് ഷൂട്ടർ സെമിനാർ നടത്തി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'ആക്ടീവ് ഷൂട്ടർ, സേഫ് ഡ്രൈവിങ്, ചൈൽഡ് നെഗ്ലിറ്റ് ആൻഡ് അബ്യൂസ്' എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാർ നടത്തി. ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പാരീഷ് ഹാളിൽ നവംബർ 24-നു നടന്ന സെമിനാർ കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.

ഷിക്കാഗോ പൊലീസ് ഓഫീസർമാരായ തോമസ് സെബാസ്റ്റ്യൻ, കിഷോർ എന്നിവർ സെമിനാറിനു നേതൃത്വം നൽകി. മേഴ്സി കുര്യാക്കോസ് സെമിനാർ അവതാരകരെ സദസിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ആന്റോ കവലയ്ക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഷാജി കൈലാത്ത് സ്വാഗതവും, സണ്ണി വള്ളിക്കളം നന്ദിയും പറഞ്ഞു. ആന്റോ കവലയ്ക്കൽ, മേഴ്സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, ജോൺസൺ കണ്ണൂക്കാടൻ, ഷിബു അഗസ്റ്റിൻ, സണ്ണി വള്ളിക്കളം, ആഗ്‌നസ് തെങ്ങുംമൂട്ടിൽ, ഷിജി ചിറയിൽ, ടോം വെട്ടികാട്ട്, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ജെയിംസ് ഓലിക്കര, ഷാബു മാത്യു എന്നിവർ സെമിനാറിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP