Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിലഡൽഫിയ എസ്.എൻ.ഡി.പി ശാഖ ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സംയുക്തമായി ആഘോഷിക്കുന്നു

ഫിലഡൽഫിയ എസ്.എൻ.ഡി.പി ശാഖ ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സംയുക്തമായി ആഘോഷിക്കുന്നു

ജോയിച്ചൻ പുതുക്കുളം

അപ്പർഡാബി: പെൻസിൽവേനിയയിലെ അപ്പാർഡാബി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഫിലഡൽഫിയ 4135 എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ 165-മത് ശ്രീനാരായണ ഗുരുദേവ ജയന്തിയും വിപുലമായ ഓണാഘോഷവും സംയുക്തമായി സെപ്റ്റംബർ 14-നു ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ മാർപ്പിൾ പ്രിസ്ബറ്റേറിയൻ ചർച്ച് ഓഡിറ്റോറിയത്തിൽ (Marple Presbyterian Church Auditorium, 105 N Sproul Rd, Broomal, PA 19008) വച്ചു നടത്തപ്പെടുന്നതാണ്.

ലോക മാനവികതയുടെ മനസ്സിൽ കാൽപ്പനികതയുടെ തത്വചിന്തകളും ഉപനിഷത്തുകൾക്കും കോറിയിട്ടുകൊടുത്ത ചുരുക്കം ചില മഹദ് വ്യക്തികളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെക്കുറിച്ചുള്ള ചർച്ചകളും സമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെ ആനയിച്ചുകൊണ്ടുള്ള സാംസ്‌കാരികഘോഷയാത്രയോടുംകൂടി ഈവർഷത്തെ ഓണാഘോഷത്തിന് തുടക്കം കുറിക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പൊതുസമ്മേളനം, ചെണ്ടമേളം, നിശ്ചല ദൃശ്യങ്ങൾ, നൃത്ത വിദ്യാലയങ്ങളിലെ കുട്ടികളുടെ നൃത്തങ്ങൾ, ശ്രുതിമധുരമായ ഗാനമേള, തിരുവാതിരകളി, മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത്, വിപുലമായ ഓണസദ്യ എന്നിവയും ആർട്ടിസ്റ്റ് മോഹൻ പ്ലാവിള ഒരുക്കുന്ന വളരെ വ്യത്യസ്തവും പുതുമനിറഞ്ഞതുമായ നാടൻ കലാരൂപങ്ങളുടെ ദൃശ്യ വിസ്മയങ്ങളും തുടങ്ങി നിരവധി കലാപരിപാടികളും ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു.

വിപുലമായ ഒരുക്കങ്ങളാണ് ഈവർഷത്തെ ശ്രീനാരായണ ഗുരു ജയന്തിക്കും ഓണാഘോഷത്തിനുമായി ഒരുക്കിയിരിക്കുന്നതെന്നും എല്ലാവരും വന്നു പങ്കെടുത്ത് ഈ ആഘോഷത്തെ വൻ ഉത്സവമാക്കിത്തീർക്കണമെന്നും , അതിലും ഉപരിയായി വൻ ജനപങ്കാളിത്തത്തോടുകൂടി നടത്തുന്ന ഈ ഓണാഘോഷം ഒരു നാടിന്റെ തന്നെ ജനകീയോത്സവമാക്കിയാണ് നാട്ടുകാർ ഈ ആഘോഷത്തെ വരവേല്ക്കുന്നതെന്നും മുഖ്യ സംഘാടകൻ പി.കെ. സോമരാജൻ പറയുകയുണ്ടായി. തലമുറകളിലൂടെ പരമ്പരാഗതമായി നമ്മുടെ സ്വന്തം പൈതൃകങ്ങളെ കൂടെ നിർത്തി ആഘോഷിച്ചുവരുന്ന ദേശീയോത്സവമായ ഓണം അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ പ്രവാസി മലയാളികൾ നെഞ്ചിലേറ്റി ആഘോഷിച്ചുവരുന്നതായും കൂടാതെ പുതു തലമുറയിലേക്ക് നമ്മുടെ സ്വന്തം സംസ്‌കാരവും പരമ്പരാഗത കലാസ്മരണകളും, ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളും പകർന്നു നൽകുന്നതിലുള്ള താത്പര്യവും ശുഷ്‌കാന്തിയും പ്രത്യേകിച്ചും അമേരിക്കൻ മലയാളികളുടെ ഇടയിൽ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

പി.കെ. സോമരാജൻ (പ്രസിഡന്റ്), കെ.ജി രാജൻകുട്ടി (വൈസ് പ്രസിഡന്റ്), സുധാകരൻ ഗോപാലൻ (പ്രോഗ്രാം കോർഡിനേറ്റർ), ഭുവനേന്ദ്രദാസ് മാധവൻ (സെക്രട്ടറി) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഈ മഹനീയ മഹോത്സവത്തിനു നേതൃത്വം കൊടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: പി.കെ. സോമരാജൻ (484 297 6463).
ജീമോൻ ജോർജ് (ഫിലഡൽഫിയ) അറിയിച്ചതാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP