Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നവനേതൃത്വ നിറവിൽ എക്യുമെനിക്കൽ ഫെഡറേഷന്റെ പ്രവർത്തനോദ്ഘാടനം 31-ന്

നവനേതൃത്വ നിറവിൽ എക്യുമെനിക്കൽ ഫെഡറേഷന്റെ പ്രവർത്തനോദ്ഘാടനം 31-ന്

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: വിവിധ ക്രിസ്തീയ സഭകളുടെ ന്യൂയോർക്കിലെ കൂട്ടായ്മയായ സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (സ്റ്റെഫ്‌ന) പുതു വർഷത്തേക്കുള്ള ചുമതലക്കാരെ തെരഞ്ഞെടുത്തു. വില്ലിസ്റ്റൺ പാർക്കിലുള്ള സി. എസ്. ഐ. ജൂബിലി മെമോറിയൽ പള്ളിയിൽ പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം 2019 - ലെ പ്രസിഡന്റായി റവ. സജീവ് സുഗു ജേക്കബ്ബിനെ വീണ്ടും തിരഞ്ഞെടുത്തു. ക്യൂൻസ് - ലോംഗ്‌ഐലന്റ് ഭാഗത്തുള്ള പതിനേഴ് ക്രിസ്തീയ പള്ളികളിലെ പ്രതിനിധികൾ പൊതു യോഗത്തിൽ പങ്കെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചുമതലക്കാർ: ക്ലെർജി വൈസ് പ്രസിഡന്റ് റവ. കെ. ഐ. ജോസ്, അത്മായ വൈസ് പ്രസിഡന്റ് ജോൺ താമരവേലിൽ, സെക്രട്ടറി ലാജി തോമസ്, ജോയിന്റ് സെക്രട്ടറിമാർ കോശി. എം. കുഞ്ഞുമ്മൻ, ജോൺ വർക്കി. ട്രഷറർ പ്രേംസി ജോൺ കക, ജോയിന്റ് ട്രഷറർ ജോൺ തോമസ്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ: ക്ലർജി ഫെല്ലോഷിപ്പ് റവ. ഫാദർ ജോൺ തോമസ്, യൂത്ത് ഫോറം ക്ലർജി റവ. റോബിൻ ഐപ്പ് മാത്യു, യൂത്ത് ഫോറം റിനു വർഗീസ്, ക്വയർ കോർഡിനേറ്റർ ജോളി എബ്രഹാം, പബ്‌ളിക്കേഷൻ തോമസ് ജേക്കബ്ബ്, പബ്‌ളിക്ക് റിലേഷൻസ് മാത്യുക്കുട്ടി ഈശോ, വിമൻസ് ഫോറം എൽസിക്കുട്ടി മാത്യു, സൂസൻ സജി.

അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി വിവിധ കമ്മറ്റി കൺവീനർമാരെയും തെരഞ്ഞെടുത്തു. കൺവൻഷൻ നടത്തിപ്പിലേക്കായി കൺവീനർമാർ ജോൺ തോമസ്, അലക്‌സ് ചാണ്ടി, തോമസ് വർഗീസ്. മറ്റ് കൺവീനർമാർ: സെന്റ് തോമസ് ഡേ- സിബു ജേക്കബ്ബ്, ക്രിസ്തുമസ് കരോൾ ഭവന സന്ദർശനം - റോയി. ഒ. ബേബി, അലക്‌സ് ചാണ്ടി, ജോൺ തോമസ,് ക്രിസ്തുമസ് - പുതുവൽസര ആഘോഷം - ബോബി ഐസക്, മാത്യുക്കുട്ടി ഈശോ, ഫെല്ലോഷിപ്പ് ഡിന്നർ- റോയി ഒ. ബേബി. പിക്‌നിക് കമ്മറ്റി കൺവീനർ സുരേഷ് ജോൺ, കമ്മറ്റി അംഗങ്ങൾ തോമസ് തടത്തിൽ, റോയി കുര്യാക്കോസ്, ജോൺ തോമസ്, കോശി കുഞ്ഞുമ്മൻ, റോയി. ഒ. ബേബി, ബോബി ഐസക്ക്, ബിജു ചാക്കോ, ലിബിൻ ജോൺ, ജിൻസൺ പത്രോസ്, ഡോൺ തോമസ്. ലോക പ്രാർത്ഥനാ ദിനം കൺവീനർമാർ സൂസൻ സജി, എൽസിക്കുട്ടി മാത്യു.

അടുത്ത ഒരു വർഷത്തെ പ്രവർത്തന രൂപരേഖയും യോഗം തയ്യാറാക്കി. ഒരു വർഷത്തെ പ്രവർത്തനോദ്ഘാടനവും ലോക പ്രാർത്ഥനാ ദിനവും ലോംഗ് ഐലന്റ് ഡിക്‌സ് ഹില്ലിലുള്ള ശാലേം മാർത്തോമ്മാ പള്ളിയിൽ മാർച്ച് 31 ഞായർ ഉച്ചകഴിഞ്ഞ് 3 ന് നടത്തപ്പെടുന്നതാണ്. സേവനം പൂർത്തിയാക്കി ന്യൂയോർക്കിൽ നിന്നും സ്ഥലം മാറ്റപ്പെടുന്ന വൈദികർക്ക് അന്നേ ദിവസം യാത്ര അയപ്പ് നൽകും. മെയ് 30 ന് ക്ലെർജി യോഗവും ജൂൺ 15 ശനി ഐസനോവർ പാർക്കിൽ എക്യുമിനിക്കൽ പിക്‌നിക്കും നടത്തപ്പെടും. മറ്റ് പരിപാടികൾ- ജൂലൈ 7 ഞായർ വൈകിട്ട് സെന്റ് തോമസ് ദിനാഘോഷം, ഒക്‌ടോബർ 20 ഞായർ ഫെല്ലോഷിപ്പ് ഡിന്നർ, ഒക്‌ടോബർ 26 ശനി യൂത്ത് റിട്രീറ്റും ഒന്നാം ദിന കൺവൻഷനും ക്യൂൻസ് സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിലും രണ്ടാം ദിന കൺവൻഷൻ ഒക്‌ടോബർ 27 ഞായർ വില്ലിസ്റ്റൺ പാർക്കിലുള്ള സി. എസ്. ഐ. പള്ളിയിൽ വച്ചും നടത്തപ്പെടുന്നതാണ്. നവംബർ 22, 23, 24 തീയതികളിൽ ക്രിസ്തുമസ് കരോൾ ഭവന സന്ദർശനവും 2020 ജനുവരി 5 ക്രിസ്തുമസ് പുതുവത്സര ആഘോഷവും നടത്തപ്പെടുന്നതാണ്. സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷന്റെ എല്ലാ പരിപാടികളിലേക്കും ഏവരെയും പ്രത്യേകം ക്ഷണിക്കുന്നതായി പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ്ബ്, സെക്രട്ടറി ലാജി തോമസ് എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP