Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച

സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം മാർച്ച് 9-ന് ശനിയാഴ്ച വൈകുന്നേരം 3.30-നു ചാൾസ് ലെംഗ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ (പി..എസ് 54) വെച്ച് നടത്തപ്പെടുന്നു. സാമൂഹ്യ-സാംസ്‌കാരിക- സാഹിത്യ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിവരുന്ന പ്രമുഖർ മുഖ്യാതിഥികളായി പങ്കെടുക്കും.

ന്യൂയോർക്കിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനും, വിദ്യാഭ്യാസ- പുസ്തക രചനാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രൊഫസർ ജോസഫ് ചെറുവേലിൽ, വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപകനും, എഴുത്തുകാരനുമായ ആൻഡ്രൂ പാപ്പച്ചൻ, ഫൊക്കാനയുടെ സമുന്നത നേതാവും സാമൂഹ്യ പ്രവർത്തകനുമായ പോൾ കറുകപ്പള്ളിൽ, ഫോമ ജനറൽ സെക്രട്ടറിയും പ്രവാസി സമൂഹത്തിൽ തന്റേതായ പ്രവർത്തനശൈലികൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ മുൻ സാരഥിയും കലാകാരനുമായ ജോസ് ഏബ്രഹാം എന്നിവരാണ് മുഖ്യാതിഥികൾ.

സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ അഭിമാനമായി പ്രവർത്തിച്ചുവരുന്ന മാസി (എം.എഎസ്ഐ) സ്‌കൂൾ ഓഫ് ആർട്സിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന സംഗീത - നൃത്ത പരിപാടികൾ ചടങ്ങുകൾക്ക് മാറ്റുകൂട്ടും. ഡിന്നറോടുകൂടി അവസാനിക്കുന്ന പ്രവർത്തനോദ്ഘാടന പരിപാടിയിലേക്ക് സഹൃദയരായ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് തോമസ് തോമസ് പാലത്തറ, സെക്രട്ടറി റീനാ സാബു, ട്രഷറർ റെജി വർഗീസ്, ഫ്രെഡ് എഡ്വേർഡ് (വൈസ് പ്രസിഡന്റ്), ഏലിയാമ്മ മാത്യു (ജോയിന്റ് സെക്രട്ടറി) എന്നിവർ സംയുക്തമായി അറിയിച്ചു.

ഒട്ടനവധി പുതിയ കർമ്മപരിപാടികൾ ആവിഷ്‌കരിച്ച് നടപ്പാക്കുവാൻ ആഗ്രഹിക്കുന്നുവെന്നും തലമുറകളുടെ അന്തരം ഉണ്ടാകാതെ സ്റ്റാറ്റൻഐലന്റിൽ അധിവസിക്കുന്ന മുഴുവൻ മലയാളികളുടേയും സംഗമവേദിയായി അസോസിയേഷനെ സുസജ്ജമാക്കുവാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ഈ വർഷത്തെ സാരഥിയായി ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട തോമസ് തോമസ് പാലത്തറ അറിയിച്ചു. പുതുമുഖങ്ങളും പരിചയസമ്പന്നരും ഉൾപ്പെട്ട 25 അംഗ കമ്മിറ്റിയാണ് ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വിലാസം:
Charles W- Leng School (PS54),1060 Willow Brook RD,Staten Island , NY 10314.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് തോമസ് പാലത്തറ (പ്രസിഡന്റ്) 917 499 8080, ഫ്രെഡറിക് എഡ്വേർഡ് (വൈസ് പ്രസിഡന്റ്) 609 582 5767, റീനാ സാബു (സെക്രട്ടറി) 718 581 6685, റെജി വർഗീസ് (ട്രഷറർ) 646 708 6070, ഏലിയാമ്മ മാത്യു (ജോ. സെക്രട്ടറി) 718 309 8615.
ബിജു ചെറിയാൻ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP