Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം; തോമസ് പാലത്തറ പുതിയ പ്രസിഡന്റ്

സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം; തോമസ് പാലത്തറ പുതിയ പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷൻ 2019-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിൽ സുപരിചിതരായ തോമസ് തോമസ് പാലത്തറയാണ് പുതിയ പ്രസിഡന്റ്. മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുകൂടിയായ റജി വർഗീസ് ട്രഷററും, ആദ്ധ്യാത്മിക- സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായ റീന സാബു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഫ്രെഡ് എഡ്വേർഡ് (വൈസ് പ്രസിഡന്റ്), ഏലിയാമ്മ മാത്യു (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഇതര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

പ്രസിഡന്റ് റോഷൻ മാമ്മന്റെ മഹനീയ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടത്. ജോസ് വർഗീസ് വാർഷിക റിപ്പോർട്ടും, അലക്സ് വലിയവീടൻസ് വാർഷിക കണക്കുകളും അവതരിപ്പിച്ചത് യോഗം ഐക്യകണ്ഠ്യേന പാസാക്കി. ക്യാപ്റ്റൻ രാജു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), സജിത് കുമാർ നായർ (ജോയിന്റ് സെക്രട്ടറി) എന്നിവർ ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നല്കിയ പൂർണ്ണ സഹകരണങ്ങൾക്കും പ്രവർത്തനങ്ങൾക്കും റോഷൻ മാമ്മൻ നന്ദി പ്രകാശിപ്പിച്ചു. മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടന്നുവരുന്ന മലയാളം സ്‌കൂൾ സ്റ്റാറ്റൻഐലന്റിലെ മലയാളി സമൂഹത്തിനു ഏറെ പ്രയോജനകരമാണെന്നും അതിന്റെ തുടർപ്രവർത്തനങ്ങൾക്ക് ഏവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും റോഷൻ അഭ്യർത്ഥിച്ചു.

വീണ്ടും ഒരിക്കൽക്കൂടി സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ അമരക്കാരനായി സേവനം ചെയ്യാൻ ലഭിച്ച അവസരത്തിന് ദൈവത്തോട് നന്ദി കരേറ്റുന്നുവെന്നു നിയുക്ത പ്രസിഡന്റ് തോമസ് തോമസ് പാലത്തറ പ്രസ്താവിച്ചു. പൊതു പ്രവർത്തനരംഗത്ത് സുപരിചിതരായ എല്ലാ ഭാരവാഹികൾക്കും പ്രത്യേകിച്ച് സെക്രട്ടറി റീനാ സാബു, ട്രഷറർ റജി വർഗീസ്, ഫ്രെഡ് എഡ്വേർഡ്, ഏലിയാമ്മ മാത്യു എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും, കൂട്ടായ പ്രവർത്തനങ്ങളിലൂടെ സ്റ്റാറ്റൻഐലന്റ് മലയാളി സമൂഹത്തിനു പ്രയോജനകരമായ നിരവധി കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മലയാളി അസോസിയേഷന്റെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തുന്നതിനു ക്രമീകരണങ്ങൾ നടന്നുവരുന്നു. മലയാളി അസോസിയേഷനുവേണ്ടി ബിജു ചെറിയാൻ (ന്യൂയോർക്ക്) അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP