Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസ് സ്റ്റീഫൻ ദേവസി സംഗീതവിരുന്ന് പ്രവേശന ടിക്കറ്റ് മാർത്തോമാ മെത്രാപൊലീത്താക്ക് കൈമാറി

ഡാളസ് സ്റ്റീഫൻ ദേവസി സംഗീതവിരുന്ന് പ്രവേശന ടിക്കറ്റ് മാർത്തോമാ മെത്രാപൊലീത്താക്ക് കൈമാറി

പി.പി.ചെറിയാൻ

ലബക്ക്: നവംബർ 3ന് ഡാളസ്സിൽ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ ആക്റ്റിവിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർത്ത് അമേരിക്കായൂറോപ്പ് ഭദ്രാസന മിഷ്യൻ ധനസമാഹരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന സുപ്രസിദ്ധ ഗായകൻ സ്റ്റീഫൻ ദേവസ്സിയുടെ ക്രിസ്തീയ സംഗീത വിരുന്നിലേക്കുള്ള പ്രവേശന ടിക്കറ്റ് ്പ്രോഗ്രാം കൺവീനറും, ഭദ്രാസന മീഡിയാ കമ്മിറ്റി അംഗവുമായ ഷാജിരാമപുരത്തിൽ നിന്നും മാർത്തോമാ മെത്രാപൊലീത്താ റൈറ്റ് റവ.ഡോ. ജോസഫ് മാർത്തോമാ ഏറ്റുവാങ്ങി. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തെത്തിയ മെത്രാപൊലീത്താക്ക് ലബക്കിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ചാണ് പ്രവേശന ടിക്കറ്റ് കൈമാറിയത്. ടിക്കറ്റിന്റെ വിലയായി ഒരു ചെക്കും മെത്രാപൊലീത്താ രാമപുരത്തിന് നൽകി.

സംഗീത പരിപാടി വിജയിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ മെത്രാപൊലീത്താ പ്രത്യേകം അഭിനന്ദിച്ചു. ഭദ്രാസന മിഷൻ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും മെത്രാപൊലീത്താ അഭ്യർത്ഥിച്ചു.

റവ.ഡോ.ഏബ്രാഹം മാത്യു(ഫാർമേഴ്സ് മാർത്തോമാ ചർച്ച്), റവ.ബ്ലസൻ കെ.മോൻ(ഫാർമേഴ്സ് മാർത്തോമാ ചർച്ച്), റവ.പി. തോമസ് മാത്യു(കരോൾട്ടൺ മാർത്തോമാ ചർച്ച്), ഫിലിപ്പ് തോമസ്(ഭദ്രാസന ട്രഷറർ), ഡോ.ലിങ്കൺ ജോൺ(ലബക്ക്) എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP