Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്മശ്രീ സിസ്റ്റർ സുധാ വർഗ്ഗീസിന് ഫിലാഡൽഫിയ പൗരാവലിയുടെ ആദരവ്

പത്മശ്രീ സിസ്റ്റർ സുധാ വർഗ്ഗീസിന് ഫിലാഡൽഫിയ പൗരാവലിയുടെ ആദരവ്

ജോയിച്ചൻ പുതുക്കുളം

ഫിലാഡെൽഫിയ: ബീഹാറിലെ ആദിവാസ മേഖലകളിൽ ദശാബ്ദങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കന്യാസ്ത്രീ സി.സുധ വർഗീസിനെ ഫിലഡെൽഫിയായിലെ മലയാളി സമൂഹം ആദരിച്ചു. ദളിത് ആദിവാസി പെൺകുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കി സമൂഹത്തിന്റെയും പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പുരോഗമനം സാധ്യമാകത്തക്കവിധ പ്രവർത്തനങ്ങളിലാണ് സിസ്റ്റർ സുധ വർഗീസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തദ്ദേശീയരായ ജന്മിമാരുടെയും ഇതരചൂഷകരുടെയും എതിർപ്പുകളെ അതിജീവിക്കുവാൻ അവർ സഹിച്ച ത്യാഗങ്ങൾ നിരവധിയാണ്.ക്രിസ്തു പകർന്നു തന്ന യഥാർത്ഥ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സി.സുധാ വർഗീസിന്റെ ജീവിതമെന്ന് പ്രശസ്ത സാമൂഹിക പ്രവർത്തകൻ ഡോ.ജയിംസ് കുറിച്ചി (മുൻ കലാ പ്രസിഡന്റ്) തന്റെ മുഖ്യ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. റവ.ഫാ.വിൽസൺ നയിച്ച പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു.

മുൻ ഫോമാ പ്രസിഡന്റ് ജോർജ് മാത്യു സിപിഎ. സ്വാഗതം ആശംസിക്കുകയും സിസ്റ്റർ സുധാ വർഗീസിനെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു. സിസ്റ്റർ ജോസ് ലിൻ ഇടത്തിൽ, ജോജോ കോട്ടൂർ (എസ്.എം.സി.സി നാഷണൽ പി.ആർ.ഒ.), വർഗീസ് ടി.തോമസ്, ജയിംസ് ജോസഫ് എന്നിവർ അനുമോദനങ്ങൾ നേർന്നു സംസാരിച്ചു.തുടർന്ന് പത്മശ്രീ സി.സുധാ വർഗീസ് മറുപടി പ്രസംഗം നടത്തി. തോമസ് തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു.ജോജോ കോട്ടൂർ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP