Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം .എ .സി .എഫ് റ്റാമ്പാ ഓണം മെഗാ ഒപ്പനയുടെ അണിയറക്കാർ

എം .എ .സി .എഫ് റ്റാമ്പാ ഓണം മെഗാ ഒപ്പനയുടെ അണിയറക്കാർ

ടി ഉണ്ണികൃഷ്ണൻ

റ്റാമ്പാ : 2019 എം .എ .സി .എഫ് ഓണാഘോഷത്തിന് മികവ് കൂട്ടാൻ മെഗാ ഒപ്പന ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു .ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലിം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന മണവാളന്റെ ഗുണഗണങ്ങൾ മണവാട്ടിക്കു മുന്നിലവതരിപ്പിക്കുന്ന വിധത്തിലാണ് ഒപ്പനപ്പാട്ടുകൾ തയ്യാറാക്കുന്നത്.

തുടർച്ചയായി രണ്ട് വർഷങ്ങളിലും MACF ഓണാഘോഷം നോർത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ നൃത്ത സംഗമ വേദിയാണ് . 2017 മെഗാ തിരുവാതിരയും , 2018 മോഹിനിയാട്ടം ,തിരുവാതിര മെഗാ നൃത്തവും വളരെയധികം പ്രശംസ നേടിയിരുന്നു . 2019 ഇൽ ക്ലാസിക്കൽ ഫ്യൂഷൻ , മാർഗംകളി, നാടോടി നൃത്തം , തിരുവാതിര എന്നിവയോട് കൂടെ ഒപ്പനയും വേദി മനോഹരമാക്കും . MACF വിമൻസ് ഫോറം ആണ് ഈ മനോഹര നൃത്ത ശിൽപ്പങ്ങൾ അണിയിച്ചൊരുക്കുന്നത് .

ഈ വർഷം ഒപ്പനക്കു നൃത്ത ചുവടുകൾ ഒരുക്കിയിരിക്കുന്നത് ഷിജി തോമസ് , ആൽഫി ചെമ്പരത്തി എന്നിവർ ചേർന്നാണ് . മെഗാ ഒപ്പന കോർഡിനേറ്റ് ചെയ്യുന്നത് ഷീല ഷാജു. മലബാറിന്റെ തനത് ഈണങ്ങൾക്കു നൃത്ത ചുവടു വെക്കുന്നത് 40 ഓളം നർത്തകിമാരാണ്.

കഴിഞ്ഞ മൂന്നു വർഷമായി ഓണത്തിന്റെ ഏറ്റവും ആകര്ഷകമായ ഘടകമായ മെഗാനൃത്തത്തിനു ചുക്കാൻ പിടിക്കുന്നവർ അഞ്ജന കൃഷ്ണൻ , സാലി മച്ചാനിക്കൽ, അനീന ലിജു , ഷീല ഷാജു , ഡോണ ഉതുപ്പാൻ , ജെസ്സി കുളങ്ങര തുടങ്ങിയവരാണ്.

ഓഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന പരിപാടിയിലേക്ക് റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ നാട്ടുകാരെയും സ്‌നേഹാദരുവുകളോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഓണാഘോഷത്തെപ്പറ്റിയുമുള്ള കൂടുതൽ വിവരങ്ങൾക്ക് സുനിൽ വർഗീസ് (പ്രസിഡന്റ്) 727 793 4627 , ടി.ഉണ്ണികൃഷ്ണൻ (ട്രസ്റ്റീ ബോർഡ് ചെയർമാൻ) 813 334 0123 , പ്രദീപ് മരുത്തുപറമ്പിൽ (ഓണാഘോഷ കമ്മിറ്റി ചെയർമാൻ) , ജയേഷ് നായർ , ഷിബു തണ്ടാശ്ശേരിൽ, സണ്ണി ജേക്കബ് തുടങ്ങിയവരെ സമീപിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP