Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടേസ്റ്റ് ഓഫ് കേരള - കേരളീയ രുചിക്കൂട്ടുകളുടെ സംഗമം ഓഗസ്റ്റ് 18-ന് ഷിക്കാഗോയിൽ

ടേസ്റ്റ് ഓഫ് കേരള - കേരളീയ രുചിക്കൂട്ടുകളുടെ സംഗമം ഓഗസ്റ്റ് 18-ന് ഷിക്കാഗോയിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കേരളത്തിന്റെ പാരമ്പര്യ രുചികളുമായി ആദ്യത്തെ 'ടേസ്റ്റ് ഓഫ് കേരള' ഓഗസ്റ്റ് 18-ന് ഷിക്കാഗോയിൽ നടക്കുന്നു. പ്രവാസികൾക്കു ഗൃഹാതുരത്വമുണർത്തുന്നവയാണ് അമേരിക്കയിൽ സുലഭമായി ലഭിക്കാത്ത പല കേരളീയ വിഭവങ്ങളും. അത്തരം വിവിധയിനങ്ങളുമായി ടേസ്റ്റ് ഓഫ് കേരള സംഘടിപ്പിക്കുന്നത് എൻ.എസ്.എസ് ഓഫ് ഷിക്കാഗോ ആണ്. ഷിക്കാഗോയിലും പരിസരങ്ങളിലുമുള്ള ആറോളം റസ്റ്റോറന്റുകളും നിരവധി പാചകവിദഗ്ധരായ വീട്ടമ്മമാരും ഈ രുചിമേളത്തിൽ വിഭവങ്ങൾ തയാറാക്കും.

എൽക് ഗ്രൂവ് വില്ലേജിലെ ബുസി വുഡ്സ് പാർക്കിൽ വച്ചു ഓഗസ്റ്റ് 18-ന് ആണ് ടേസ്റ്റ് ഓഫ് കേരള. ഇവിടെയെത്തുന്നവർക്ക് ബോട്ടിങ്, കയാക്കിങ് മുതലായവയും ആസ്വദിക്കാം. കുട്ടികൾക്കായി ഫേസ് പെയിന്റിങ്, ബലൂൺ ട്വിസ്റ്റിങ് മുതലായ പരിപാടികളും ഉണ്ടാകും.

തനി നാടൻ വിഭവങ്ങളുടെ ഒരു നീണ്ട നിരതന്നെ ഒരുക്കുന്നുണ്ട് സംഘാടകർ. ഈ സംരംഭത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കുവേണ്ടി വിനിയോഗിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.nssofchicago.org സുജിത് കെന്നോത്ത് (513 846 6901), സതീഷ് കുമാർ (773 769 7289).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP