Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യു ഹൈഡ് പാർക്കിൽ ടാക്സ് പ്ലാനിങ് സെമിനാർ ഞായറാഴ്ച

ന്യു ഹൈഡ് പാർക്കിൽ ടാക്സ് പ്ലാനിങ് സെമിനാർ ഞായറാഴ്ച

ജോയിച്ചൻ പുതുക്കുളം

ന്യു യോർക്ക്: ശ്രദ്ധേയമായ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളും സാമുഹിക നന്മക്കുപകരിക്കുന്ന പ്രോഗ്രാമുകളും നടത്തുന്ന'എക്കോ' (എൻഹാൻസ് കമ്യൂണിറ്റി ത്രൂ ഹാർമ്മോണിയസ് ഔട്ട് റീച്ച്) ടാക്സ് പ്ലാനിങ്, അസറ്റ് പ്രൊട്ടക്ഷൻ പ്ലാനിങ് എന്നിവയെപറ്റി ഈ ഞായറാഴ്ച സെമിനാർ സംഘടിപ്പിക്കുന്നു.

ടാക്സ് ഫയൽ ചെയ്യേണ്ട സമയമായതിനാൽ ഇത് ഏവർക്കും ഉപകാരപ്രദമായിരിക്കും.ടാക്സ് ഇളവുകൾ, വിദേശ സ്വത്ത് വെളിപ്പെടുത്തൽ, ഇൻഹെരിറ്റൻസ് ടാക്സ് തുടങ്ങി നാനാവിധ് വിഷയങ്ങൾ വിദഗ്ദർ വിശദീകരിക്കും.

വ്യത്യസ്ത സാഹചര്യങ്ങളിൽ സ്വത്ത് കൈമോശം വരാതിരിക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങളും വിശദീകരിക്കും.ഈ രംഗങ്ങളിലെ വിദഗ്ദരായ വിനോദ് ജി. എബ്രഹാം, സിപിഎ, ബാബു ഉത്തമൻ, സിപിഎ, വർഗീസ് ജോൺ, സിപിഎ എന്നിവരാണു സെമിനാർ നയിക്കുക.ഫെബ്രുവരി 9 ഞായർ 3 മണി: 915 ഹിൽസൈഡ് അവന്യു, ന്യൂ ഹൈഡ് പാർക്ക്, ന്യു യോർക്ക്11040

വിവരങ്ങൾക്ക്: ഡോ. തോമസ് മാത്യു 5163958523; ബിജു ചാക്കോ 5169964611; കൊപ്പറ സാമുവൽ 516 9931355; വർഗീസ് ജോൺ 917 2916444; കാർത്തിക്ക് ധമ 6455529400; സോളമൻ മാത്യു 8133331999; സാബു ലൂക്കോസ് 5169024300.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP