Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാറ്റേഴ്‌സൺ സിറോ മലബാർ ദേവാലയത്തിൽ ടാക്‌സ് സെമിനാർ സംഘടിപ്പിക്കുന്നു; പ്രമുഖ സാമ്പത്തിക വിദഗ്ധൻ ബാബു ജോസഫ് നയിക്കും

പാറ്റേഴ്‌സൺ സിറോ മലബാർ ദേവാലയത്തിൽ ടാക്‌സ് സെമിനാർ സംഘടിപ്പിക്കുന്നു; പ്രമുഖ സാമ്പത്തിക വിദഗ്ധൻ ബാബു ജോസഫ് നയിക്കും

ജോസഫ് ഇടിക്കുള

ന്യൂ ജേഴ്സി: പാറ്റേഴ്‌സൺ സെയിന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വച്ച് സിറോ മലബാർ അൽമായ സംഘടനയായ എസ്എംസിസിയുടെ ആഭിമുഖ്യത്തിൽ ടാക്‌സ് സെമിനാർ സംഘടിപ്പിക്കുന്നു. പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാർട്ടേർഡ് അക്കൗണ്ടന്റുമായ ബാബു ജോസഫ് (സിപിഎ) യാണ് സെമിനാർ നയിക്കുന്നത്.

ടാക്‌സ് നിയമങ്ങളിൽ 2018ൽ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും 2019ലെ ടാക്‌സ് ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഇൻകം ടാക്‌സ് സെമിനാർ ഡിസംബർ എട്ടിനു ഞായറാഴ്ച ഉച്ചയ്ക്ക് 1:45ന് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്.

ഐറ്റമൈസ്ഡ് ഡിഡക്ഷൻ, റിയൽ എസ്റ്റേറ്റ് ടാക്സേഷൻ, ചൈൽഡ് ടാക്‌സ് ക്രെഡിറ്റ്, കോളേജ് എഡ്യൂക്കേഷൻ ക്രെഡിറ്റ്, സ്റ്റുഡന്റ് ലോൺ ഡിഡക്ഷൻ, വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഫയലിങ്, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തുടങ്ങി നിരവധി മേഖലകളെക്കുറിച്ചു സെമിനാറിൽ പ്രതിപാദിക്കപ്പെടും, ചോദ്യങ്ങൾ ചോദിക്കുവാനും ഈ മേഖലയിലുള്ള സംശയങ്ങൾ ദൂരീകരിക്കുവാനും സഹായിക്കുന്ന ഈ പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഫാദർ തോമസ് മങ്ങാട്ട്, എസ്എംസിസി പ്രസിഡന്റ് മരിയ തൊട്ടുകടവിൽ, ഫ്രാൻസിസ് പള്ളുപ്പേട്ട എന്നിവർ അറിയിച്ചു,

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
മരിയ തൊട്ടുകടവിൽ - 973-699-7825, ഫ്രാൻസിസ് പള്ളുപ്പേട്ട -201-560-7911
Venue Address
Saint George Syro Malabar Catholic Church, 408 Getty Ave Paterson, New Jersey - 07503

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP