Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താങ്ക്സ് ഗിവിങ്ങ് സംഗീത വിരുന്ന് 24 ന് അറ്റ്ലാന്റയിൽ

താങ്ക്സ് ഗിവിങ്ങ് സംഗീത വിരുന്ന് 24 ന് അറ്റ്ലാന്റയിൽ

ജോയിച്ചൻ പുതുക്കുളം

അറ്റ്ലാന്റ: ജോർജിയ ഫുൾ ഗോസ്പൽ അസംബ്ലി ചർച് ഓഫ് ഗോഡ് സഭയിൽ (GFGA Church of God, 6055 Oakbrook Pkwy, Norcross, GA 30093) 'താങ്ക്സ്ഗിവിങ്' സംഗീത വിരുന്ന് നടത്തപ്പെടുന്നു.

നവംബർ 24 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ഗാനസന്ധ്യയിൽ നിരവധി ഗാനങ്ങളിലൂടെ ക്രൈസ്തവ കൈരളിക്ക് അനേകം ഗാനങ്ങൾ സമ്മാനിച്ച അനുഗ്രഹീത ഗായകരായ സണ്ണി പരവനേത്ത് , ഷൈൻ വർഗീസ്, സണ്ണി മാളിയേക്കൽ, സൂസി മാളിയേക്കൽ , ഗീത തോമസ്, ജിജോ തോമസ് , നൈനാൻ കോടിയാട്ട്, സുനിൽ ചെറിയാൻ, റോയ് മാമ്മൻ എന്നിവർ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലുള്ള ഗാനങ്ങൾ ആലപിക്കും.

സൗജന്യമായി നടത്തപ്പെടുന്ന സംഗീത വിരുന്നിനു ശേഷം ഡിന്നർ ഉണ്ടായിരിക്കുന്നതാണെന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ റജി ശാമുവേൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 470 343 0846

പാസ്റ്റർ റജി ശാമുവേൽ അറിയിച്ചതാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP