Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൈക്കൂടം ബ്രിഡ്ജ് മെഗാഷോ ടിക്കറ്റ് കിക്കോഫ് ചെയ്തു

തൈക്കൂടം ബ്രിഡ്ജ് മെഗാഷോ ടിക്കറ്റ് കിക്കോഫ് ചെയ്തു

ഫ്രാൻസിസ് തടത്തിൽ


ന്യൂജേഴ്‌സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) ഈവൻ ക്യാറ്റ്‌സ്, മീഡിയ കണക്റ്റ്, മഴവിൽ എഫ്.എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെയ്‌ 29നു വൈകുന്നേരം അഞ്ചിനു നടത്തുന്ന തൈക്കൂടം ബ്രിഡ്ജ് മെഗാ മ്യൂസിക് ബാൻഡ് നിശയുടെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് നടത്തി.

അമേരിക്കൻ ഐക്യനാടുകളിൽ ആദ്യ പ്രദർശനത്തിനെത്തുന്ന കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയ തൈക്കൂടം ബ്രിഡ്ജിനെ അമേരിക്കയിലെത്തിക്കുന്നത് അമേരിക്കയിലെ പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഫ്രീഡിയ ഗ്രൂപ്പാണ്.

ന്യൂജേഴ്‌സിയിലെ സ്വാദ് റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ മീഡിയ കണറ്റ് ഡയറക്ടർ ആനി ലിബു, ഇവൻ ക്യാറ്റ്‌സ് ഡയറക്ടർമാരായ വിജി ജോൺ, സഞ്ചു തോമസ് എന്നിവരിൽനിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി ടിക്കറ്റ് ഏറ്റുവാങ്ങിയാണ് മെഗാഷോയുടെ കിക്ക് ഓഫ് കർമം നിർവഹിച്ചത്. സജിമോൻ ആന്റണി മഞ്ചിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം നടത്തുന്ന ആദ്യത്തെ മെഗാഷോ ആണിത്. വരുംദിനങ്ങളിൽ മഞ്ചിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തവും വേറിട്ടതുമായ അനവധി ഇവന്റുകൾക്ക് സാക്ഷ്യം വഹിക്കാൻ അമേരിക്കൻ മലയാളികൾക്ക് സാധിക്കുമെന്ന് തൈക്കൂടം ബ്രിഡ്ജ് ഷോ ടിക്കറ്റ് കിക്കോഫ് കർമം നിർവഹിക്കവേ മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.

ചടങ്ങിൽ പ്രമുഖ വ്യവസായിയും മൂലൻസ് ഗ്രൂപ്പ് ചെയർമാനും ഡയറക്ടറുമായ ഡോ. വർഗീസ് മൂലൻ മുഖ്യാതിഥി ആയിരുന്നു. അമേരിക്കൻ മലയാളികൾക്കിടയിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങളും നിസ്വാർഥമായ സേവനങ്ങളും നടത്തിവരുന്ന മഞ്ചിന്റെ പ്രവർത്തനങ്ങളെ ഡോ. വർഗീസ് മൂലൻ ചടങ്ങിൽ മുക്തകണ്ഠം പ്രശംസിച്ചു.

ഫൊക്കാന നേതാവ് ഫിലിപ്പോസ് ഫിലിപ്പ്, മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജി വർഗീസ്, ഈവൻ ക്യാറ്റ്‌സ് ഡയറക്ടർ സഞ്ജു തോമസ്, മീഡിയ കണക്ട് ഡയറക്ടർ ആനി ലിബു, മഴവിൽ എഫ്.എം. ഡയറക്ടർ ജോജോ കൊട്ടാരക്കര, പ്രവാസി ചാനൽ ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

അമേരിക്കൻ പ്രവാസി മലയാളികൾക്കിടയിൽ അറിയപ്പെടുന്ന പ്രമുഖ മീഡിയ ആങ്കറും ഒട്ടനവധി സ്റ്റേജ് പ്രോഗ്രാം ആങ്കറിംഗിലൂടെ മികവ് തെളിയിച്ച പ്രമുഖ ടി.വി. ആങ്കറും മീഡിയ കണക്ട് ഡയറക്ടറുമായ ആനി ലിബു പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി നിർവഹിച്ചു.

അരുൺ തോമസ് (AP Realtor) സജിമോൻ ആന്റണി (Elite Realtors of N.J and Met Life Financial Advisor), തോമസ് മലയിൽ (S-- Auto), എൻ.ജെ. ഷിബു മാടക്കാട്ട്, പിന്റോ ചാക്കോ (Royal India Catering and Grossarrey), മാധവൻ നായർ (MBN Financial), ഏബ്രാഹം തോമസ് (APT Services), ബാബു ജോസഫ് (Ruby Group and Movement Mortge) സ്വാദ് റസ്റ്ററന്റ് തുടങ്ങിയവരാണ് സംഗീത നിശയുടെ ന്യൂജേഴ്‌സിയിലെ സ്‌പോൺസർമാർ.

 

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP