Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകൾക്കായി ഒരുക്കുന്ന വടം വലി മത്സരം സെപ്റ്റംബർ മൂന്നിന്

ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകൾക്കായി ഒരുക്കുന്ന വടം വലി മത്സരം സെപ്റ്റംബർ മൂന്നിന്

സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറംഓണാഘോഷ ത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രെത്യേക വടം വലി മത്സരംസംഘടിപ്പിക്കുന്നു. സെപ്റ്റംബർ മൂന്നിന് സീറോ മലബാർ (608 വെൽഷ് റോഡ് 19115 )ഗ്രൗണ്ടിൽ ആണ് മത്സരം ക്രമീകരി ച്ചിരിക്കുന്നത്. ഒരു ടീമിൽ 7 അംഗങ്ങൾഉണ്ടായിരിക്കേണ്ടതാണ്.

വനിതാ ടീമുകൾക്ക് റെസ്‌ട്രേഷൻ ഫീ സൗജന്യം ആയിരിക്കും.ഒന്നും രണ്ടും സമ്മാന തുകകൾ ഷാജി മിറ്റത്താനി, ടി ജെ തോംസൺ എന്നിവർ സ്‌പോൺസർചെയ്യുന്നതാണ് . പരിപാടിയുടെ വിജയത്തിനായി ദിലീപ് ജോർജ്, ലിനോ സ്‌കറിയ, ജോസഫ്‌തോമസ്, മോദി ജേക്കബ്, സെബാസ്റ്റ്യൻ, എംസി സേവിയർ എന്നിവരുടെ നേതൃത്ത്യത്തിൽവിപുലമായ കമ്മിറ്റി പ്രെവർത്തനം ആരംഭിച്ചിട്ടുണ്ട്.

പുരുഷൻ മാർക്കും പ്രേത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിജയികൾക്ക്ഒന്നാം സമ്മാനമായി 500 ഡോളറും രണ്ടാം സമ്മാനമായി 250 ഡോളറും മറ്റു ആകർഷകസമ്മാനങ്ങളും നൽകുമെന്ന് ഓണാഘോഷ ചെയർ മാൻ രാജൻ സാമുവേൽ അറിയിച്ചു.

56 ടൂർണമെന്റ്‌റിൽ പങ്കെടുക്കാൻ ആഗ്രെഹിക്കുന്ന ടീമുകൾ ഓഗസ്റ്റ് 15 നു മുൻപ്‌രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കോ ഓർഡിനേറ്റർ വിൻസെന്റ്റ് ഇമ്മാനുവേൽ അറിയിച്ചു.ഒന്നാം സമ്മാനമായി 750 ഡോളറും രണ്ടാം സമ്മാനമായി 500 ഡോളറും മറ്റു ആകർഷകസമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.അടുക്കള തോട്ട മത്സരത്തിനുള്ള രെജിസ്‌ട്രേഷൻ സ്വീകരിച്ചു തുടങ്ങിയതായി കോഓർഡിനേറ്റർ മോദി ജേക്കബ് അറിയിച്ചു. .

മത്സരങ്ങളിൽ രെജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. റോണി വര്ഗീസ് (ചെയർ മാൻ) 2672439229 . സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 2673228527 .റ്റി ജെ തോംസൺ (ട്രസ്റ്റി) 2154292442.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP