Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്ക സ്പേയ്സ് ഫോഴ്സ് രൂപീകരിക്കുന്ന ഉത്തരവിൽ ട്രമ്പ് ഒപ്പു വച്ചു

അമേരിക്ക സ്പേയ്സ് ഫോഴ്സ് രൂപീകരിക്കുന്ന ഉത്തരവിൽ ട്രമ്പ് ഒപ്പു വച്ചു

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി.സി.: അമേരിക്കൻ വ്യോമസേനയുടെ ഭാഗമായി സ്പേയ്സ് ഫോഴ്സ് രൂപീകരിക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ചു. 70 വർഷത്തിനുശേഷം മിലിറ്ററിയുടെ പുതിയ ബ്രാഞ്ച് തുറക്കുന്ന ഉത്തരവ്, ഫെബ്രുവരി 19 ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവന്നത്.

ആകാശ അതിർത്തി കാത്തുസൂക്ഷിക്കുന്ന ഉത്തരവാദിത്വം ഇപ്പോൾ വ്യോമസേനയ്ക്കാണ്.ഇതുമായി ബന്ധപ്പെട്ട ബിൽ യു.എസ്. സെനറ്റിൽ അവതരിപ്പിക്കുന്ന ഉത്തരവാദിത്വം ട്രമ്പ് പെന്റഗണോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷ്ണൽ സ്പേയ്സ് കൗൺസിലുമായി സഹകരിച്ചായിരിക്കും പുതിയ ബിൽ തയ്യാറാക്കുക.അമേരിക്കയുടെ സുരക്ഷിത്വം ഉറപ്പാക്കുക എന്നതാണ് സ്പേയ്സ് ഫോഴ്സിസിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ഡിഫൻസ് സെക്രട്ടറി തുടങ്ങി ഉന്നതർ ചടങ്ങിൽ പങ്കെടുത്തു. വ്യോമസേന ഔട്ടർ സ്പെയ്സിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതു അസാധ്യമായതിനാലാണ് ഇങ്ങനെ പ്രത്യേക ഒരു സേനക്ക് രൂപം നൽകുന്നതെന്നും, റഷ്യയുടെയും, ചൈനയുടെയും ആൻഡ് സാറ്റലൈറ്റ് വെപ്പൻസ് അമേരിക്കൻ സാറ്റിലൈറ്റുകൾക്ക് ഭീഷിണിയാകുന്ന സാഹചര്യം കൂടി നേരിടുന്നതിനാണ് സ്പേയ്സ് ഫോഴ്സ് രൂപീകരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP