Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഞ്ചാമത് ഷിക്കാഗോ ഇന്റർനാഷണൽ വടംവലി മാമാങ്കത്തിന് സോഷ്യൽ ക്ലബ്ബ് സജ്ജമായി

അഞ്ചാമത് ഷിക്കാഗോ ഇന്റർനാഷണൽ വടംവലി മാമാങ്കത്തിന് സോഷ്യൽ ക്ലബ്ബ് സജ്ജമായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: 2017 സെപ്റ്റംബർ നാലാം തീയതി നടക്കുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അഞ്ചാമത് അന്തർദേശീയ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഷിക്കാഗോ വടംവലി മത്സരത്തിന്റെ ആതിഥേയരായ ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് ആഗോള വടംവലി മത്സരത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേർത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷിക്കാഗോയിലെ വടംവലി പ്രേമികൾ മാത്രമല്ല ലോകത്തെമ്പാടുമുള്ള വടംവലി പ്രേമികൾ ഉറ്റുനോക്കുന്ന ഈ വേളയിൽ ഷിക്കാഗോയിലെ കായികപ്രേമികൾ ഒറ്റക്കെട്ടായി തോളോടുതോൾ ചേർന്ന് 2017 ഷിക്കാഗോ വടംവലി മത്സരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

കേരള രാഷ്ട്രീയത്തിലെ ഗർജ്ജിക്കുന്ന സിംഹം ശ്രീ. പി.സി. ജോർജ്ജാണ് ഈ ടൂർണമെന്റിന്റെ മുഖ്യാതിഥിയായി വരുന്നത്. കൂടാതെ അമേരിക്കയിലെ മോർട്ടൻഗ്രോവ് മേയർ മി. ഡാൻ ഡിമാരിയ, അമേരിക്കയിലെ ക്നാനായ റീജിയൻ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ എന്നിവരും അതിഥികളായി ഈ ടൂർണമെന്റിൽ സിഹിതരാകുന്നുണ്ട്.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായിൽ സ്പോൺസർ ചെയ്ത 5001 ഡോളറും, മാണി നെടിയകാലായിൽ മെമോറിയൽ എവർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് മുണ്ടപ്ലാക്കൽ ഫാമിലി സ്പോൺസർ ചെയ്ത 3001 ഡോളറും, ജോയി മുണ്ടപ്ലാക്കൽ മെമോറിയൽ എവർറോളിങ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കു ടീമിന് കുളങ്ങര ഫാമിലി സ്പോൺസർ ചെയ്ത 2001 ഡോളറും രാജു കുളങ്ങര മെമോറിയൽ എവർറോളിങ് ട്രോഫിയും, നാലാം സ്ഥാനം ബൈജു കുന്നേൽ സ്പോൺസർ ചെയ്ത 1001 ഡോളറും ബിജു കുന്നേൽ മെമോറിയൽ എവർറോളിങ് ട്രോഫിയും ഉണ്ടായിരിക്കും. മികച്ച കോച്ചിന് ഇടുക്കുതറ ഫാമിലി സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും ട്രോഫിയും, ബെസ്റ്റ് ഫ്രണ്ടിന് സിബി കൈതക്കത്തൊട്ടിയിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും, ബെസ്റ്റ് ബാക്കിന് തോമസ് സ്റ്റീഫൻ മലേമുണ്ടയ്ക്കലും ബെസ്റ്റ് സിക്സ്തിന് ആൻഡ്രൂ പി. തോമസ് & ജോസഫ് ചാമക്കാല സ്പോൺസർ ചെയ്ത ട്രോഫിയും ക്യാഷ് അവാർഡും ഉണ്ടായിരിക്കും.

കൂടാതെ നല്ല വടംവലി ആസ്വാദകന് സോഷ്യൽ ക്ലബ്ബ് പ്രത്യേക അവാർഡ് നൽകി ആദരിക്കുന്നതാണെന്ന് പ്രസിഡന്റ് അലക്സ് പടിഞ്ഞാറേൽ, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, ജനറൽ കൺവീനർ സിറിയക് കൂവക്കാട്ടിൽ, സെക്രട്ടറി ജോസ് മണക്കാട്ട്, ട്രഷറർ ബിജു കരികുളം, ജോ. സെക്രട്ടറി പ്രസാദ് വെള്ളിയാൻ, ജനറൽ കൺവീനർ തമ്പിച്ചൻ ചെമ്മാച്ചേൽ എന്നിവർ സംയുക്തമായി പറഞ്ഞു.
സജി മുല്ലപ്പള്ളിൽ (അക്കോമഡേഷൻ), ജിബി കൊല്ലപ്പിള്ളിയിൽ (ബ്ലീച്ചേഴ്സ്), ജോമോൻ തൊടുകയിൽ (ഫിനാൻസ്), ബൈജു കുന്നേൽ (ഫുഡ്), റ്റിറ്റോ കണ്ടാരപ്പള്ളിയിൽ (ഫെസിലിറ്റി), ഷാജി നിരപ്പിൽ (ഫസ്റ്റ് എയ്ഡ്), പീറ്റർ കുളങ്ങര & സാജൻ മേലാണ്ടശ്ശേരിയിൽ (ഹോസ്പിറ്റാലിറ്റി), ടോമി ഇടത്തിൽ (ഔട്ട് ഡോർ കമ്മിറ്റി-എന്റർടെയ്ന്റ്മെന്റ്), സാജു കണ്ണമ്പള്ളി (പ്രോഗ്രാം & ഇൻവിറ്റേഷൻ), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി), അനിൽ മറ്റത്തിക്കുൽേ (ഫോട്ടോ & മീഡിയ), സ്റ്റീഫൻ കിഴക്കേക്കുറ്റ് (പ്രൊസഷൻ), പോൾസ കുളങ്ങര (റാഫിൾ), ജിമ്മി കൊല്ലപ്പള്ളിയിൽ (രജിസ്ട്രേഷൻ), ബിനു കൈതക്കത്തോട്ടിയിൽ (റൂൾസ് & റഗുലേഷൻസ്), തോമസ് പുത്തേത്ത് (സെക്യൂരിറ്റി), ഷാജി നിരപ്പിൽ & സിബി കദളിമറ്റം (അവാർഡ്), സജി തേക്കുംകാട്ടിൽ (ട്രാൻസ്പോർട്ടേഷൻ), ബെി കളപ്പുരക്കൽ (ടൈം മാനേജ്മെന്റ്), അബി കീപ്പാറയിൽ (യൂണിഫോം), മനോജ് വാഞ്ചിയിൽ (വെബ്സൈറ്റ്) എന്നിവർ ഓരോ കമ്മിറ്റികളിൽ ചെയർമാനായി പ്രവർത്തിക്കുന്നതു കൂടാതെ സോഷ്യൽ ക്ലബ്ബിന്റെ എല്ലാ കുടുംബാംഗങ്ങളും ഇവരോടൊപ്പം താങ്ങും തണലുമായി ഉണ്ടായിരിക്കും.

ഇവർക്ക് എല്ലാ ഊർജ്ജവും ആവേശവും നൽകിക്കൊണ്ട് എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് പടിഞ്ഞാറേൽ (പ്രസിഡന്റ്), സജി മുല്ലപ്പള്ളി (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട്ട് (സെക്രട്ടറി), പ്രസാദ് വെള്ളിയാൻ (ജോയിന്റ് സെക്രട്ടറി), ബിജു (മാനി) കരികുളം (ട്രഷറർ), സിറിയക്ക് കൂവക്കാട്ടിൽ (ചെയർമാൻ), തമ്പിച്ചൻ ചെമ്മാച്ചേൽ (കൺവീനർ), മാത്യു തട്ടാമറ്റം (പി.ആർ.ഒ.), മുൻ പ്രസിഡന്റുമാരായ സൈമൺ ചക്കാലപടവൻ, സാജു കണ്ണമ്പള്ളി എന്നിവർ നേതൃത്വം കൊടുക്കുന്നതാണ്.

മത്സരം കെ.വി. ടി.വി.യിലും ക്നാനായ വോയ്സിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുതാണ്. ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഈ ഓണാഘോഷത്തിലേക്കും വടംവലി മത്സരത്തിലേക്കുമുള്ള എല്ലാ കായികപ്രേമികളെയും ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് ഒരിക്കൽക്കൂടി സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

വിശദവിവരങ്ങൾക്ക് : അലക്സ് പടിഞ്ഞാറേൽ 0018479625880, സജി മുല്ലപ്പള്ളിൽ 0018479128172
സിറിയക് കൂവക്കാട്ടിൽ 0016306733382, ജോസ് മണക്കാട്ട് 0018478304128

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP