Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുൾസി ഗബാർഡ് ഷിക്കാഗോ വേൾഡ് ഹിന്ദു കോൺഗ്രസ് ചെയർപേഴ്സൺ

തുൾസി ഗബാർഡ് ഷിക്കാഗോ വേൾഡ് ഹിന്ദു കോൺഗ്രസ് ചെയർപേഴ്സൺ

പി.പി. ചെറിയാൻ

ഷിക്കാഗൊ: യു എസ് കോൺഗ്രസ്സിലെ ആദ്യ ഹിന്ദു അംഗമായ തുൾസി ഗബാർഡിനെ2018 ൽ ഷിക്കാഗോയിൽ നടക്കുന്ന വേൾഡ് ഹിന്ദു കോൺഗ്രസ്സ് ചെയർപേഴ്‌സനായി നിയമിച്ചു.വേൾഡ് ഹിന്ദു ഫൗണ്ടേഷൻ ഭാരവാഹികളാണ് തുൾസിയുടെനിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2018 സെപ്റ്റംബർ 7,8 തിയ്യതികളിലാണ് വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ രണ്ടാംകോൺ ഗ്രസ് ഷിക്കാഗോയിൽ വെച്ച് നടക്കുന്നത്. 2014 ൽ ന്യൂഡൽഹിയിൽ വച്ചായിരുന്നു ആദ്യ കോൺഗ്രസ് സംഘടിപ്പിച്ചത്.

ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ പരസ്പരം യോജിപ്പിക്കുന്നതിനും ആശയങ്ങൾ കൈമാറുന്നതിനുമാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.ഹവായിയിൽ നിന്നുള്ളകോൺഗ്രസ് അംഗം തുൾസി മൂന്നാം തവണയാണ് യു എസ് കോൺഗ്രസ്സിൽഅംഗമാകുന്നത്. ഹിന്ദു ആചാരങ്ങൾ കാത്തു സൂക്ഷിക്കുന്നതിനും,പ്രചരിപ്പിക്കുന്നതിനും തുൾസി സുപ്രധാന പങ്കാണ് വഹിക്കുന്നത്.

ഹൗസ് കൺഗ്രഷണൽ കോക്കസ് കൊ- ചെയ്യറായി തുൾസി ഇപ്പോൾ പ്രവർത്തിക്കുന്നു .സ്‌നേഹത്തിന്റേയും, സമാധാന്തിന്റേയും,ഐക്യത്തിന്റേയും സന്ദേഷം പ്രചരിപ്പിക്കുവാൻ വേൾഡ് ഹിന്ദു ഫൗണ്ടേഷന്കഴിയട്ടെ എന്ന് ഗബാർഡ് ആശംസിച്ചു. പ്രതിനിധികളെ പങ്കെടുപ്പിച്ച്കൊണ്ടായിരുന്നു അമ്പത്തിമുന്ന് രാജ്യങ്ങളിൽ നിന്നും കോൺഗ്രസ്
വിജയകരമായി സംഘടിപ്പിച്ചതെന്ന് കോർഡിനേറ്റർ അഭയ അസ്താന പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP