Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാമ്മൻ കൊണ്ടൂരിനു പമ്പ അസോസിയേഷൻ സ്വീകരണം നൽകി

സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് ജോർജ് മാമ്മൻ കൊണ്ടൂരിനു പമ്പ അസോസിയേഷൻ സ്വീകരണം നൽകി. പമ്പ പ്രസിഡന്റ് ജോർജ് ഓലിക്കലിന്റ്‌റെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ ഫിലാഡൽഫിയയിലെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകൾ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പത്തനംതിട്ടയിൽ നടത്തി വരുന്ന വികസങ്ങളെ ക്കുറിച്ച് ശ്രീ ജോർജ് മാമൻ കൊണ്ടൂർ വിശദീകരിച്ചു. പത്തനംതിട്ട ജില്ലയിൽ ആരോഗ്യ രംഗത്ത് ജില്ലാ പഞ്ചായത്ത് നടത്തി വരുന്നനൂതന പദ്ധതികളെ ക്കുറിച്ചും അദ്ദേഹം പ്രെതിബാധിച്ചു. അതുപോലെതന്നെ മാലിന്യ നിർമ്മാർജനത്തിന് ജില്ലാ പഞ്ചായത്ത് ഭരണ സമിതി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമകാലീക പദ്ധതികളെ ക്കുറിച്ചുംഅദ്ദേഹം വരച്ചു കാട്ടി. യൂണിയനുകളുടെ അതിപ്രസരം വികസനത്തെ ബാധിക്കുന്നതായും അതുമൂലമുണ്ടാകുന്ന കാലതാമസം പ്രതികൂലമാവാറുണ്ടെങ്കിൽപോലും ഏറ്റെടുത്ത ഒട്ടുമിക്ക പരിപാടികളുംവിജയം കണ്ടതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറയുകയുണ്ടായി. വികസന പദ്ധതികളുടെ അംഗീകാരമായി കേരളാ സർക്കാർ നലകിയ ബഹുമതിയിൽ അഭിമാനിക്കുന്നതായി അദ്ദേഹംകൂട്ടിചേർത്തു.

പമ്പ വൈസ് പ്രെസിഡെന്റ്‌റ് മോദി ജേക്കബ് സ്വാഗതവും, സെക്രട്ടറി ജോൺ പണിക്കർ നന്ദിയും പറഞ്ഞു. അലക്‌സ് തോമസ് ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണി. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് വേണ്ടി പ്രൊഫസർ ഫിലിപ്പോസ് ചെറിയാൻ, ഫ്രണ്ട്സ് ഓഫ് തിരുവല്ലയ്ക്കു വേണ്ടി തോമസ് ജോയ്, ഫ്രണ്ട്സ് ഓഫ് റാന്നിക്ക് വേണ്ടി സുരേഷ് നായർ, മലയാളം വാർത്തക്ക്വേണ്ടി എബ്രഹാം മാത്യു എന്നിവരെ കൂടാതെ പമ്പ അസോസിയേഷൻ ട്രസ്റ്റീ സുമോദ് നെല്ലിക്കാല, ബോർഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി അഡ്വക്കേറ്റ് ബാബു വര്ഗീസ്, സുധ കർത്താ, ജോർജ് ജോസഫ്, തോമസ്‌പോൾ, വിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഫൊക്കാന കേരള കൺവെൻഷന്റ്‌റെ വിജയത്തിനായി ശ്രീ ജോർജ് മാമൻ കൊണ്ടൂർ നൽകിയ സേവങ്ങളെ ക്കുറിച്ച് ജോർജ് ഓലിക്കൽ സ്മരിക്കുകയുണ്ടായി. മാമ്മൻ കൊണ്ടൂർ പമ്പയുടെ ഒരു നല്ലസുഹൃത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച ചോദ്യോത്തര വേളയിൽ പത്തനംതിട്ട ജില്ലയുടെ വികസനത്തെ ആസ്പദമാക്കി സംവാദവും നടക്കുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP