Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർഗ്ഗം ഉത്സവ് 2019 നൃത്ത മത്സരം നവംബർ ഒമ്പതിന് അരങ്ങേറി

സർഗ്ഗം ഉത്സവ് 2019 നൃത്ത മത്സരം നവംബർ ഒമ്പതിന് അരങ്ങേറി

ജോയിച്ചൻ പുതുക്കുളം

സാക്രമെന്റോ: സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസിന്റെ (സർഗ്ഗം) ആഭിമുഖ്യത്തിൽ ഉത്സവ് 2019 നൃത്ത മത്സരം നവംബർ 9 ശനിയാഴ്ച ഫോൾസം റസ്സൽ റാൻഞ്ച് സ്‌കൂളിൽ അരങ്ങേറി. രാവിലെ പത്തു മണിക്ക് തുടങ്ങിയ മത്സരം സർഗ്ഗം സെക്രട്ടറി രാജൻ ജോർജ് ഉദ്ഘാടനം ചെയ്തു. സോളോ , ഗ്രൂപ്പ് വിഭാഗങ്ങളിലായി ഭരതനാട്യം , സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ ഉത്സവ് 2019 നെ വർണ്ണാഭമാക്കി. നൂറിൽ പരം മത്സരാർത്ഥികൾ സബ്ജൂനിയർ , ജൂനിയർ , സീനിയർ , അഡൾട് എന്നീ വിഭാഗങ്ങളിൽ വാശിയേറിയ മത്സരത്തിൽ പങ്കെടുത്തു.

ഗ്രെയ്റ്റർ സാക്രമെന്റോ റീജിയണിൽ ആദ്യമായി സംഘടിപ്പിച്ച ഭരതനാട്യ നൃത്ത മത്സരം എന്ന ഖ്യാതി ഉത്സവ് 2019 ന് സ്വന്തമായി. ഉത്സവ് കമ്മിറ്റി അംഗങ്ങളായ പ്രീതി നായർ , സംഗീത മനോജ് , മഞ്ജു കമലമ്മ , ബിനി മൃദുൽ , ഭവ്യ സുജയ് എന്നിവർ നേതൃത്വം കൊടുത്തു. ടഅഞഏഅങ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും പ്രസിഡന്റ് രശ്മി നായർ , വൈസ് പ്രസിഡന്റ് മൃദുൽ സദാനന്ദൻ , ട്രെഷറർ രമേശ് ഇല്ലിക്കൽ, സെക്രട്ടറി രാജൻ ജോർജ് , ജോയിന്റ് സെക്രട്ടറി വിൽസൺ നെച്ചിക്കാട്ട് എന്നിവരും ജനറൽ കമ്മിറ്റി അംഗങ്ങളായ പ്രതീഷ് എബ്രഹാം , തമ്പി മാത്യു , അൻസു സുശീലൻ എന്നിവരും പരിപാടിയിൽ ഉടനീളം സജീവ സാന്നിധ്യമായി. മത്സരാർത്ഥികളുടെ മികവും കുറ്റമറ്റ സംഘടനാ മികവും ഉത്സവ് 2019 നെ ശ്രദ്ധേയമാക്കി.

വൈകുന്നേരം ആറു മണിക്ക് ആവേശോജ്ജ്വലമായ സമ്മാന ദാന ചടങ്ങോടെ മത്സരങ്ങൾക്ക് പരിസമാപ്തിയായി. സർഗ്ഗം പ്രസിഡന്റ് രശ്മി നായർ ഉത്സവ് 2019 വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP