Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'വൈശാഖസന്ധ്യ 2019' സ്റ്റേജ് ഷോയ വീണ്ടും അമേരിക്കയിലും, കാനഡയിലും ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ

'വൈശാഖസന്ധ്യ 2019' സ്റ്റേജ് ഷോയ വീണ്ടും അമേരിക്കയിലും, കാനഡയിലും ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്സി: മലയാളത്തിന്റെ ഭാവഗായകൻ ജി. വേണുഗോപാലിനൊപ്പം, ചലച്ചിത്ര- ടെലിവിഷൻ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാ പ്രതിഭകൾ മാറ്റുരക്കുന്ന - നൃത്ത- സംഗീത-ഹാസ്യ കലാവിസ്മയം 'വൈശാഖസന്ധ്യ 2019' നോർത്ത് അമേരിക്കയിലും, കാനഡയിലും 2019 ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ സ്റ്റേജ് ഷോയുമായി എത്തുന്നു. അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന നല്ല ഷോകൾ മാത്രം കാഴ്‌ച്ചവയ്ക്കുന്ന സെവൻ സീസ് എന്റർടെയിന്മെന്റാണ്'' 'വൈശാഖ സന്ധ്യ 2019' ദൃശ്യവിസ്മയത്തിന് അമേരിക്കയിലും, കാനഡയിലും വേദിയൊരുക്കുന്നത്.

മലയാളത്തിന്റെ കാൽപനിക ശബ്ദത്തിന്റെ സൗകുമാര്യം, ചലച്ചിത്ര പിന്നണിഗാനരംഗത്തു പാട്ടിന്റെ നാല് പതിറ്റാണ്ട്, മലയാളിയുടെ ഇഷ്ടഗാനശേഖരത്തിലേക്ക് പാട്ടുകളുടെ നീണ്ട നിര, 'ചന്ദനമണിവാതിൽ പാതിചാരി...' 'താനേപൂവിട്ട മോഹം മൂകം വിതുമ്പുന്ന നേരം...' 'മഞ്ഞിൻ വിലോലമാം യവനികക്കുള്ളിലൊരു മഞ്ഞക്കിളിത്തൂവൽ പോലെ' , 'കനകമുന്തിരികൾ മണികൾ കോർക്കുമൊരു പുലരിയിൽ...' 'പൂക്കാലം വലം കൈയിലേന്തി വാസന്തം...' ... ഇഷ്ടഗാനങ്ങളുടെ നീണ്ട പട്ടിക മലയാള സംഗീത ആസ്വാദകർക്ക് സമ്മാനിച്ച മലയാളത്തിന്റെ ഭാവ ഗായകൻ ജി വേണുഗോപാൽ. മൂന്നു തവണ കേരള സ്റ്റേറ്റ് ഫിലിം അവാർഡുൾപ്പെടെ ഒട്ടനവധി അവാർഡുകളും അംഗീകാരങ്ങളും വേണുഗോപാലിനെ തേടിഎത്തിയിട്ടുണ്ട്, ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ, ടീവി, നാടക, ലളിത, ഭക്തി ഗാന രംഗത്തും വേണുഗോപാലിന്റെ സംഭാവനകൾ നിരവധിയാണ്.

വേണുഗോപാലിനൊപ്പം, തീവണ്ടി എന്ന ചിത്രത്തിലെ 'ജീവാംശമായ്' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനു ശേഷം, ക്വീൻ ഓഫ് നീർമാതളം പൂത്ത കാലം- ഒരു ഭയങ്കര കാമുകി എന്ന സിനിമയിലെ 'അണിവാക പൂത്തൊരെൻ വഴിയോരം' റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പ്രേക്ഷക ഹൃദയം കവർന്ന ഗാനത്തിന് ശബ്ദം നൽകിയ മലയാളികളുടെ യുവഗായകൻ കെ എസ് ഹരിശങ്കർ.

മലയാളസിനിമയിലേയ്ക്ക് ആലില പൂത്താലി ചാർത്തി വന്ന ഗായിക അശ്വാരൂഢനിൽ തുടങ്ങി വികടകുമാരൻ വരെ ശ്രദ്ധേയ ഗാനങ്ങൾക്ക് മധുരശബ്ദം നൽകിയ അഖില ആനന്ദ് എന്നിവർക്കൊപ്പം ഫ്യൂഷൻ നൃത്ത നൃത്തങ്ങളുമായി മഴവിൽ മനോരമയുടെ നായിക നായകൻ റിയാലിറ്റി ഷോയിലെ തിളങ്ങും താരങ്ങൾ മാളവിക, വിശ്വാ, മിന്റു മറിയ വിൻസെന്റ്, തേജസ്സ് (ഡാൻസ് -ടെവിവിഷൻ റിയാലിറ്റി ഷോ).

അരങ്ങു തകർക്കുന്ന സംഗീത നൃത്ത വിസ്മയത്തിന് മിമിക്രിയുടെയും, ഹാസ്യത്തിന്റെയും മേളക്കൊഴുപ്പുമായി പതിനഞ്ചു മിനിറ്റ് കൊണ്ട് 202 ശബ്ദങ്ങൾ അനുകരിച്ച് മിമിക്രിയുടെ ലോകത്ത് തകർക്കാൻ പറ്റാത്ത പുതു ചരിത്രമെഴുതിയ കലാഭവൻ സതീഷും ഒരുമിക്കുന്നു. തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖസന്ധ്യയിൽ കേരളത്തിലെ പ്രമുഖ കീബോർഡു പ്ലെയർ, ഒന്നും ഒന്നും മൂന്നിലൂടെ ശ്രദ്ധേയരായ ലിജോ ലീനോസ്, ലിനു ലാൽ (ഡ്രമ്മർ) എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ധരും പങ്കെടുക്കും.

വൈശാഖസന്ധ്യ 2019ന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയർ സമ്മി സാമുവേൽ ആയിരിക്കും. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് സെവൻ സീസ് എന്റർറ്റൈന്മെന്റ് ബാനറിൽ എത്തുന്ന 'വൈശാഖസന്ധ്യ 2019 ' ലൂടെ ഇക്കുറിയും അമേരിക്കൻ മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും,
ജോബി ജോർജ് (732) 470-4647, അനിയൻ ജോർജ് (908) 337-1289, ഗിൽബെർട്ട് ജോർജ് (201) 926-7477, ബിജു സക്കറിയ (847 ) 630 -6462

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP