Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീഡര് പാർക്ക് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ഏപ്രിൽ 6 നു വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു

സീഡര് പാർക്ക് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ഏപ്രിൽ 6 നു വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു

പി പി ചെറിയാൻ

സീഡര് പാർക്ക് (ടെക് സാസ് ):-ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ഏപ്രിൽ 6 നു സീഡര് പാർക്കിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.എക്കൽ വോളന്റീർ ടീമിന്റെയും വിവിധ ഇന്ത്യൻ അസ്സോസിയേഷനുകളുടേയും സഹകരണത്തോടെ സീഡര് പാർക്കിലുള്ള ടെംപിൾ കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

2019 ഏപ്രിൽ 6 ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ട് 5 വരെ ഹൂസ്റ്റൺ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ത്യൻ പാസ്സ്പോർട്ട്, ഓ.സിഐ.കാർഡ്, പേരു പുതുക്കൽ തുടങ്ങിയവർക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ പരിശേധിച്ചു നൽകും. ഈ അപേക്ഷകൾ സി.കെ.ജി.എസ്.(ഹൂസ്റ്റൺ) ഓഫീസിലേക്കു അയച്ചു കൊടുത്താൽ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പൗരന്മാരുടെ സംശയങ്ങൾക്കുള്ള മറുപടിയും ഉദ്യോഗസ്ഥർ നൽകും.മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതൽ വിവരങ്ങൾക്ക് ഹൂസ്റ്റൺ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP