Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി തനിമയിൽ ഗീതാമണ്ഡലം വിഷു ആഘോഷിച്ചു

മലയാളി തനിമയിൽ ഗീതാമണ്ഡലം  വിഷു ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കഗോ: കൊന്നപ്പൂക്കളുടെ നിറശോഭയിൽ ഷിക്കഗോ ഗീതാമണ്ഡലത്തിൽ വിഷു ആഘോഷിച്ചു. ആർഭാടവും ലാളിത്യവും സമന്വയിച്ച അമേരിക്കൻ മലയാളി കൂട്ടായ്മക്ക് കർണികാര പൂക്കൾ സാക്ഷിയായി. കണ്ണന്റെ മുന്നിൽ കണിവെള്ളരിയും വാൽക്കണ്ണാടിയും പട്ടുപുടവയും കാർഷിക വിഭവങ്ങളും ഒരുക്കിയ വിഷുക്കണിയിൽ കേരളത്തിൽ നിന്ന് കൊണ്ടുവന്ന കൊന്നപ്പൂക്കൾ പാരമ്പര്യത്തിന്റെ മാറ്റ് ഇരട്ടിപ്പിച്ചു. മുതിർന്നവർ കുഞ്ഞുങ്ങൾക്ക് കൈനീട്ടം നൽകിയപ്പോൾ അവർ കാൽതൊട്ട് വണങ്ങി ആലിംഗനം ചെയ്തു.
 
കണിക്ക് ശേഷം കൃഷ്ണഗീതികൾ പ്രായഭേദമന്യേ ഏവരും ഉരുവിട്ടു. ഒരു മണിക്കൂർ നീണ്ട ഭജന ആലാപനത്തിന് ശേഷം കുരുന്നുകളുടെ നൃത്തനൃത്യങ്ങളും വായ്‌പ്പാട്ടും മറ്റുകലാപരിപാടികളും ഗീതാമണ്ഡലതം അങ്കണത്തിൽ അരങ്ങേറി. കൃഷ്ണഭക്തിയോടുകൂടി സ്ത്രീകൾ അവതരിപ്പിച്ച കോലാട്ടം പ്രത്യേകം ശ്രദ്ധയാകർഷിച്ചു. വിവിധക്കറിക്കൂട്ടുമായി കുത്തരിച്ചോറും പായസവുമായി ഗീതാമണ്ഡലം അംഗങ്ങൾ ഒരുക്കിയ സദ്യ അഞ്ഞൂറിലധികം പേർ ആസ്വദിച്ചു.



കുട്ടികളുടെ നേതൃത്വത്തിൽ കത്തിയ പൂത്തിരിയും മത്താപ്പും പടക്കങ്ങളും  അമേരിക്കൻ മണ്ണിൽ മലയാളി സാന്നിദ്ധ്യം ഒന്നുകൂടി ഉദ് ഘോഷിക്കുന്നതായിരുന്നു. ഗീതമാണ്ഡലത്തിന്റെ 37 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് കൊന്നപ്പൂക്കൾ കൊണ്ട് കണിയൊരുക്കുന്നതും പൂത്തിരിയും മത്താപ്പും പടക്കങ്ങളൊക്കെയായി വിപുലമായ വിഷു ആഘോഷം സംഘടിപ്പിക്കുന്നത്.  ഈ വർഷത്തെ വിഷുആഘോഷം വിപുലവും കേരളീയതയും നിറച്ച് ഇത്രയും മനോഹരമാക്കാൻ സഹകരിച്ച എല്ലവരോടും പ്രസിഡന്റ് ശ്രീ. ജയചന്ദ്രനും സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേകം നന്ദി അറിയിച്ചു.  

മിനി നായർ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP