എൻ.കെ. ലൂക്കോസ് നടുപ്പറമ്പിൽ മെമോറിയൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
August 21, 2017 | 03:37 PM IST | Permalink

ജോയിച്ചൻ പുതുക്കുളം
ഡാളസ്സ് : അമേരിക്കൻ മലയാളി വോളിബോൾ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എൻ.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തിവരുന്ന എൻ.കെ. ലൂക്കോസ് മെമോറിയൽ 12-ാമത് ദേശീയ വോളിബോൾ ഈ വർഷം ഡാളസ്സ് ആതിഥേയത്വം അരുളുന്നു.
എൻ.കെ. ലൂക്കോസ് നടുപ്പറമ്പിൽ മെമോറിയൽ വോളിബോൾ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഡാളസ്സിലെ നാനാവിഭാഗത്തിൽപ്പെട്ട എല്ലാ മലയാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് 2017 സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ എൻ.ആർ. ലൂക്കോസ് നടുപ്പറമ്പിൽ സ്പോർട്സ് ഫൗണ്ടേഷന്റെ ആശീർവാദത്തോടുകൂടി ഡള്ളാസ് സ്‌ട്രൈക്കേഴ്‌സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
നോർത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുമായി Baltimore Cobras, BW Kings, Chicago Kairali Lions, Glenview Spikers, Golden State Blasters, New York Soldiers, Tampa Tigers, Dallas Strikers എന്നീ ടീമുകൾ പങ്കെടുക്കുമെ് സംഘാടകർ അറിയിച്ചു. ഈ ടൂർണമെന്റിന്റെ വിജയപ്രദമായ നടത്തിപ്പിനുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
2017 സെപ്റ്റംബർ രണ്ടാം തീയതി നടക്കുന്ന ഈ വോളിബോൾ മാമാങ്കത്തിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
കൂടുതൽ വിവരങ്ങൾക്ക്
SHIBU PHILIP-214-603-5153, JINU JOSEPH - 347-241-2032, XAVIER PHILIP-214-629-7355, THANKACHAN JOSEPH-972-746-3435, SUNIL VARGHESE -214-543-7556.
സ്‌റ്റേഡിയത്തിന്റെ വിലാസം
SENTER PORK RECREATION CENTRE (901 SENTER RO, IRVING TX 75060) STADIUM