Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോ കൈരളി ലയൺസ് സമ്മർ വോളിബോൾ പരിശീലനം നൽകുന്നു

ഷിക്കാഗോ കൈരളി ലയൺസ് സമ്മർ വോളിബോൾ പരിശീലനം നൽകുന്നു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കൈരളി ലയൺസ് വോളിബോൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വോളിബോൾ കായിക പരിശീലനം നൽകുന്നു. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി വളർന്നുവരുന്ന കായിക പ്രതിഭാശാലികൾക്കായി ഈ സമ്മർദിനങ്ങളിലെ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ 8 മണി വരെ ഡസ്പ്ലെയിൻസിലെ ഡി പാർക്ക് വോളിബോൾ ഗ്രൗണ്ടിൽ വച്ച് വോളിബോളിന്റെ അടിസ്ഥാനപരമായ പരിശീലനം നടത്തുവാൻ വേണ്ടി കൈരളി ലയൺസ് എക്സിക്യൂട്ടീവ് തീരുമാനിക്കുകയുണ്ടായി.

ഇല്ലിനോയിസിലെ പ്രശസ്ത യൂണിവേഴ്സിറ്റികളിൽ നിന്നും വോളിബോൾ ക്ലബുകളിൽ നിന്നുമായി വർഷങ്ങളുടെ പരിശീലനം നേടിയ റിന്റു ഫിലിപ്പ്, ഷോൺ കദളിമറ്റം, നിഥിൻ തോമസ്, ലെറിൻ ചേത്താലിൽകരോട്ട്, ടോം ജോസഫ് എന്നിവരാണ് പരിശീലനം നൽകുന്നത്. ജൂൺ 24-നു വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ട്രെയിനിങ് ക്ലാസുകൾ ജൂൺ മാസത്തിൽ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലും ജൂലൈ മാസത്തിൽ തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ പരിശീലനങ്ങൾ കുട്ടികളിലെ സ്വതസിദ്ധമായ കായികശേഷിയെ വളർത്തിയെടുക്കുന്നതിന് പ്രയോജനപ്പെടുമെന്ന് ക്ലബ് പ്രസിഡന്റ് സിബി കദളിമറ്റം യോഗത്തിൽ സൂചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ മുപ്പത്തഞ്ചിൽപ്പരം വർഷത്തെ കായിക പാരമ്പര്യമുള്ള ഷിക്കാഗോ കൈരളി ലയൺസ് നോർത്ത് അമേരിക്കയിലെ വോളിബോൾ കായിക ലോകത്തെ മുൻനിര ചാമ്പ്യന്മാരാണ്.

ക്ലബിന്റെ പ്രസിഡന്റായി ചുക്കാൻപിടിക്കുന്നത് സിബി കദളിമറ്റവും, സെക്രട്ടറിയായി സന്തോഷ് കുര്യൻ, ട്രഷറർ പ്രിൻസ് തോമസ്, വൈസ് പ്രസിഡന്റ് അലക്സ് കാലായിൽ, ജോയിന്റ് സെക്രട്ടറി മാത്യു തട്ടാമറ്റം എന്നിവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP