Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാഗിന്റെ വോളി ബോൾ ടൂർണമെന്റ്: ഡാളസ് ബ്ലൂ ടീം ചാമ്പ്യന്മാർ

മാഗിന്റെ വോളി ബോൾ ടൂർണമെന്റ്: ഡാളസ് ബ്ലൂ ടീം ചാമ്പ്യന്മാർ

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ നടന്ന വോളീബോൾ ടൂർണമെന്റിനു ആവേശോജ്ജ്വലമായ സമാപനം.ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ തകർപ്പൻ സ്മാഷുകൾ കൊണ്ട് കാണികളുടെ നിറഞ്ഞ കൈയടികളേറ്റു വാങ്ങിയ 'ഡാളസ് ബ്ലൂ ടീമിലെ ചുണക്കുട്ടന്മാർ സാൻ അന്റോണിയോ ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ( 25-12, 25-13) രാജേഷ് വർഗീസ് (ആർ.വി എസ് ഇൻഷുറൻസ്) സംഭാവന ചെയ്ത എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.റജി കുര്യൻ സംഭാവന ചെയ്ത റണ്ണർ അപ്പിനുള്ള എവർ റോളിങ്ങ് ട്രോഫി സാൻ അന്റോണിയോ ടീം കരസ്ഥമാക്കി.

ടൂർണമെന്റ് ഗ്രാൻഡ് സ്‌പോൺസർമാരായ ഉമ്മൻ വർഗീസ് ജേതാക്കളായ 'ഡാളസ് തങ്കച്ചൻ ബ്ലൂ' ടീമിന് ട്രോഫിയും ക്യാഷ് പ്രൈസുകളും സമ്മാനിച്ചപ്പോൾ റജി കുര്യൻ റണ്ണുർ അപ്പിനുള്ള ട്രോഫിയും ക്യാഷ് പ്രൈസുകളും ' സാൻ അന്റോണിയയോ ടീമിന് സമ്മാനിച്ചു. ഇതോടൊപ്പം ടീമുകൾക്കും കളിക്കാർക്കും ക്യാഷ് പ്രൈസുകളും വ്യക്തിഗത ട്രോഫികളും നൽകി.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടനുബന്ധിച്ചു നിർമ്മിച്ചിട്ടുള്ള ട്രിനിറ്റി സെന്ററിൽ കായിക പ്രേമികളെ കൊണ്ട് നിറഞ്ഞിരുന്നു. പങ്കെടുത്ത 6 ടീമുകളും തകർപ്പൻ സ്മാഷുകളും ബ്ലോക്കുകളും ജമ്പ് സെർവുകളും കൊണ്ട് ഒന്നിനൊന്ന് മെച്ചപ്പെട്ട കളികളാണ് പുറത്തെടുത്തത്. ടെക്‌സാസിലെ പ്രമുഖ വോളീബോൾ ടീമുകളായ ഹൂസ്റ്റൺ നൈട്‌സ് എ, ഹൂസ്റ്റൺ നൈട്‌സ് ഇസഡ്, റിവർ‌സ്റ്റോൺ ഒരുമ, ഡാളസ് വൈറ്റ്, ഡാളസ് ബ്ലൂ , സാൻ അന്റോണിയോ എന്നീ 6 ടീമുകളായിരുന്നു ടൂർണമെന്റിൽ മാറ്റുരച്ചത്.

മാർച്ച് 30 നു ശനിയാഴ്ച രാവിലെ 9 മണിക്കാരംഭിച്ച ടൂർണമെന്റ് മാഗ് പ്രസിഡന്റ് മാർട്ടിൻ ജോൺ ഉത്ഘാടനം ചെയ്തു.ഡാളസ് ബ്ലൂ ടീമിലെ നെൽസൺ ജോസഫ് എംവിപി ട്രോഫി കരസ്ഥമാക്കി. ബെസ്‌ററ് ഒഫൻസ് - ഡാനിയേൽ ജോൺ (സാൻ അന്റോണിയോ) ബെസ്‌ററ് ഡിഫൻസ് ജിനു കുടിലിൽ (ഡാളസ് ബ്ലൂ) ബെസ്‌ററ് സെറ്റർ - റോഷൻ തോമസ് (സാൻ അന്റോണിയോ) എന്നിവർ വ്യക്തിഗത ട്രോഫികൾ കരസ്ഥമാക്കി. 

മാഗിന്റെ ഔദ്യോഗിക ഭാരവാഹികളായ മാർട്ടിൻ ജോൺ, രഞ്ജിത് പിള്ള, വിനോദ് വാസുദേവൻ, മാത്യൂസ് മുണ്ടക്കൽ, ആൻഡ്രൂസ് ജേക്കബ്, മനു ചാക്കോ, ബോർഡ് അംഗങ്ങളായ ജോസ്.കെ.ജോൺ, പ്രമോദ് റാന്നി (പിആർഓ) ഷിനു എബ്രഹാം, ജീവൻ സൈമൺ, മുൻ പ്രസിഡന്റുമാരായ ജെയിംസ് ജോസഫ്, ഏബ്രഹാം ഈപ്പൻ, സുരേന്ദ്രൻ കോരൻ പാട്ടേൽ, മാത്യു മത്തായി, തോമസ് ചെറുകര മുൻ ഭാരവാഹികളായ ബാബു മുല്ലശ്ശേരി, രാജൻ യോഹന്നാൻ തുടങ്ങിയവരുടെ സാന്നിധ്യം ടൂർണമെന്റിന് മാറ്റ് കൂട്ടി.

ഹൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതി ന്റെ ഭാഗമായി എല്ലാ വർഷവും വോളിബോൾ, ബാസ്‌കറ്റ് ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ നടത്തിവരുന്നുണ്ടെന്നു മാഗ് സ്പോർട്സ് കോർഡിനേറ്റർ മെവിൻ ജോണും മാഗ് പബ്ലിക് റിലേഷൻസ് ഓഫീസർ പ്രമോദ് റാന്നിയും പറഞ്ഞു.

ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് റജി കോട്ടയവും സ്പോർട്സ് കോർഡിനേറ്റർ മെവിൻ ജോണും നേതൃത്വം നൽകി.വൈകുന്നേരം 8 മണിക്ക് ടൂർണമെന്റ് സമാപിച്ചു. പ്രസിഡന്റ് മാർട്ടിൻ ജോൺ നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP