Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷിക്കാഗോ എക്യൂമെനിക്കൽ വോളിബോൾ ടൂർണമെന്റ് ഓഗസ്റ്റ് 11-ന്

ഷിക്കാഗോ എക്യൂമെനിക്കൽ വോളിബോൾ ടൂർണമെന്റ് ഓഗസ്റ്റ് 11-ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള ഒമ്പതാമത് വോളിബോൾ ടൂർണമെന്റ് ഓഗസ്റ്റ് 11-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30-നു നൈൽസിലുള്ള ഫെൽഡ്മാൻ റിക്രിയേഷൻ സെന്ററിൽ (8800 W KathyLane, Niles) ആരംഭിക്കും. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകൾ പങ്കെടുക്കും. വളരെ ആവേശം ഉണർത്തുന്ന ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ ടീമുകൾ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. വിജയികൾക്ക് എക്യൂമെനിക്കൽ കൗൺസിലിന്റെ എവർറോളിങ് ട്രോഫിയും, വ്യക്തിഗത ട്രോഫികളും സമ്മാനിക്കും.

പെൺകുട്ടികൾക്കായി പ്രത്യേകം മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ചെണ്ടമേളം, വാദ്യഘോഷം എന്നിവയാൽ ഈ ടൂർണമെന്റ് ഒരു ഉത്സവമേളം തന്നെയായിരിക്കും.

ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു റവ.ഡോ. മാത്യു പി. ഇടിക്കുള ചെയർമാൻ, ബെഞ്ചമിൻ തോമസ് കൺവീനർ, രഞ്ജൻ ഏബ്രഹാം, ജയിംസ് പുത്തൻപുരയിൽ, ജോൺസൺ കണ്ണൂക്കാടൻ, റിൻസി കുര്യൻ, ജേക്കബ് കെ. ജോർജ്, തമ്പി മാത്യു എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. ഫാ. ബാബു മഠത്തിൽപറമ്പിൽ - പ്രസിഡന്റ്, റവ. സുനീത് മാത്യു - വൈസ് പ്രസിഡന്റ്, ജോർജ് പി. മാത്യു - സെക്രട്ടറി, ആന്റോ കവലയ്ക്കൽ - ട്രഷറർ, സിനിൽ ഫിലിപ്പ് - ജോയിന്റ് സെക്രട്ടറി എന്നിവർ എക്യൂമെനിക്കൽ കൗൺസിലിനു നേതൃത്വം നൽകുന്നു.

ഏവരേയും ഈ ടൂർണമെന്റ് പ്രോത്സാഹിപ്പിച്ച് വിജയിപ്പിക്കുന്നതിന് കമ്മിറ്റി അംഗങ്ങൾ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: റവ.ഡോ. മാത്യു പി. ഇടിക്കുള (630 415 6361), ബഞ്ചമിൻ തോമസ് (847 529 4600).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP