മലയാളി ചിത്രകാരന്റെ ജലച്ഛായ പ്രദർശനം ഫ്‌ളോറിഡയിൽ
September 10, 2019 | 11:12 AM IST | Permalink

നിബു വെള്ളവന്താനം
ഒർലാന്റോ: ജലസംസ്‌കാരം എന്ന ഒരു ഗുണം സൃഷ്ടിക്കപ്പെടണം എന്ന ഉദ്ദേശ ശുദ്ധിയോടെ നദീതട സംസ്‌കാരങ്ങളെ മനുഷ്യ സ്‌നേഹികൾക്ക് വരച്ച് കാട്ടിക്കൊടുക്കുന്ന ''വെറ്റ് ഇംപ്രഷൻസ്'' എന്ന ജലച്ഛയാ ചിത്ര പ്രദർശനം നോർത്ത് ഫ്‌ളോറിഡയിലെ മെൽറോസ് സിറ്റിയിൽ ഉള്ളമേൽറോസ് ബേ ആർട്ട് ഗ്യാലറിയിൽ വെച്ച് നടന്നു വരുന്നു.
എറണാകുളം സ്വദേശി ക്ലീറ്റസ് ഷൈജു ആന്റണിയുടെതാണ് ജലച്ഛയാ ചിത്രങ്ങൾ. സെപ്റ്റംബർ മാസം എല്ലാ വാരാന്ത്യങ്ങളിലും പ്രദർശനം ഉണ്ടായിരിക്കും.ചിത്രകല സ്വയം ശീലിച്ച ഈ കലാകാരൻ ഹോസ്പിറ്റൽ ഐ.ടി വിഭാഗത്തിലെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി ജോലി ചെയ്തുവരുന്നു. ചിത്രങ്ങളിൽ അസാധ്യമായ വൈകാരികത കൊണ്ടുവരികയും , അതിനനുസരിച്ചുള്ള ചായക്കൂട്ടുകളും ആണ് ഈ കലാകാരനെ വ്യത്യസ്തനാക്കുന്നത്.