Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ്-പുതുവൽസരം ആഘോഷിച്ചു

വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ്-പുതുവൽസരം ആഘോഷിച്ചു

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ്-പുതുവൽസര ആഘോഷപരിപാടികൾ അത്യന്തം ആഹ്ലാദകരവും ആകർഷകവുമായി. ജനുവരി 10-ാംതീയതി വൈകുന്നേരം മിസൗറി സിറ്റിയിലെ സെന്റ് ജോസഫ്‌സ് സീറൊ മലബാർ കത്തോലിക്ക ദേവാലയ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ആഘോഷങ്ങൾ.

മുഖ്യാതിഥിയായെത്തിയ സാന്താക്ലോസ് നൃത്തം ചെയ്യുകയും പാരഡിഗാനങ്ങൾ ആലപിക്കുകയും വളരെ അർത്ഥവത്തായ ക്രിസ്തുമസ്-നവവൽസര സന്ദേശം നൽകുകയും ചെയ്തു. വിൽസൻ മാത്യുവായിരുന്നു സാന്താക്ലോസായി വേഷമിട്ടത്. വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് എ.സി. ജോർജ് ഏവർക്കും സ്വാഗതമാശംസിച്ചു പ്രസംഗിച്ചു. പ്രോഗ്രാം കൊ-ഓർഡിനേറ്റർ സുജ തോമസ്, വിവിധ കലാപരിപാടികൾക്ക് ആമുഖം നൽകുകയും അവതാരകയായി പ്രവർത്തിക്കുകയും ചെയ്തു.

ക്രിസ്തുമസ്-നവവൽസര ആഘോഷങ്ങളെ അവിസ്മരണീയമാക്കിയ വൈവിധ്യമേറിയ കലാപ്രകടനങ്ങളായ ലളിതഗാനങ്ങൾ, കരോൾ ഗാനങ്ങൾ, നാടോടി ഗാനങ്ങൾ, നാടോടി നൃത്തങ്ങൾ, സമൂഹനൃത്തങ്ങൾ, സിനിമാറ്റിക് നൃത്തങ്ങൾ, ഉപകരണസംഗീതം, കാവ്യശിൽപ്പങ്ങൾ എല്ലാം അതീവ ഹൃദ്യമായിരുന്നു. ഗാനങ്ങൾ ആലപിച്ചത് ജസീന്താ റോൺസി, ആഷ്‌ലി തോമസ്, ക്രിസ് തോമസ്, എമിൽ മാത്യൂസ്, കെന്നത്ത് തോമസ്, സിൻജു ചാക്കൊ തുടങ്ങിയവരായിരുന്നു. നൃത്തങ്ങൾ അവതരിപ്പിച്ചത് ഗോപികാ ബാബു, ഷാരൻ, ഐറിൻ, മരിയ, സ്‌നേഹ, ചഞ്ചൽ, ജോവിറ്റ്, അൻജൽ, റബേക്കാ, മീരാബെൽ, മിച്ചൽ എന്നിവരായിരുന്നു. ക്രിസ്തുമസ് സ്‌ക്കിറ്റിൽ അഭിനയിച്ചവർ അഞ്ചൽ, ചഞ്ചൽ, ജോസ്, റബേക്കാ, മിച്ചൽ, റോഷൻ തുടങ്ങിയവരായിരുന്നു. നേറ്റിവിറ്റി സീൻ അവതരണത്തിൽ കെന്നി, ഹാൻസെൻ, മീരാബെൽ ജോവിറ്റ്, നവ്യ, ആരൻ, ഹെലൻ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന പുരുഷന്മാരുടെ നൃത്തത്തിൽ ജോഷി, ഷിബു, മനോജ്, ബിനു, ഡൈജു, സണ്ണി, വിക്ടർ, സ്ലിബിൻ, സാമുവൽ, ഷാജി എന്നിവർ ചുവടുവച്ചു. ജൂലിയായും ആഷ്‌ലിയും ഉപകരണ സംഗീതം അവതരിപ്പിച്ചു.

സെക്രട്ടറി സണ്ണി ജോസഫ് നന്ദിപ്രസംഗം നടത്തി. പരിപാടികൾക്ക് ജോബിൻസ് ജോസഫ്, സണ്ണി ജോസഫ്, ജോൺ വർഗ്ഗീസ്, ഷിബു ജോൺ, മഞ്ചു ജോയി മനോജ്, എബ്രാഹം വർഗീസ്, സുജ തോമസ്, സോണി സൈമൺ, റിനി ഡൈജു, ബിനു സക്കറിയ, ഡൈജു മുട്ടത്ത്, ജോഷി ആന്റെണി, എ.സി. ജോർജ്, തുടങ്ങിയവർ നേതൃത്വം നൽകി. ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങൾ പര്യവസാനിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP