Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ ഇൻവെസ്റ്റ്‌മെന്റ്‌ ആൻഡ്‌ റിട്ടയർമെന്റ്‌ പ്ലാൻ സെമിനാർ നടത്തി

വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ ഇൻവെസ്റ്റ്‌മെന്റ്‌ ആൻഡ്‌ റിട്ടയർമെന്റ്‌ പ്ലാൻ സെമിനാർ നടത്തി

ന്യൂയോർക്ക്‌ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നും അംഗബലത്തിലും പ്രവർത്തന ശൈലിയിലും എറ്റവും മുന്നിൽ നില്‌കുന്ന വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ ഒരു ഇൻവെസ്റ്റ്‌മെന്റ്‌ ആൻഡ്‌ റിട്ടയർമെന്റ്‌ പ്ലാൻ സെമിനാർ യൊങ്കെർസിലുള്ള മുബൈ പാലസ്‌ ഓഡിറ്റോറിയത്തിൽ വച്ചു നടത്തി . സെമിനാറിൽ വിവിധ ഇൻവെസ്റ്റ്‌മെന്റ്‌ പ്ലാനുകളെ കുറിച്ചും റിട്ടയർമെന്റ്‌ ഇൻവെസ്റ്റ്‌മെന്റ്‌ എങ്ങനെ കൂടുതൽ പ്രയോജനകരമാക്കാമെന്നും സംസാരിച്ച മെറ്റ്‌ ലൈഫ്‌ കമ്പനിയുടെ സ്റ്റാഫ്‌ആയ ജോർജ്‌ ജോസഫ്‌ വിവരിച്ചു.

അമേരിക്കയിൽ എത്തിയ മലയാളികളുടെ ആദ്യ തലമുറ റിട്ടയർമെന്റ്‌ ജീവിതത്തിലേക്‌ കടന്നുകൊണ്ട്‌ രിക്കുന്നു. ഇത്തരം വിഷയങ്ങളിൽ ജനങ്ങൾക്ക്‌ കൂടുതൽ അവബോധം നൽകുക എന്നതിന്നാണ്‌ അസോസിയേഷൻ പരിശ്രമിക്കുന്നത്‌ , ഈ സെമിനാറിന്റെ കോർടിനേറ്റർസ്‌ ആയ തോമസ്‌ കോശിയും , കൊച്ചുമ്മൻ ജേക്കബ്‌ഉം അറിയിച്ചു.

ഒരു വാർധക്യം നമ്മളെ കാത്തിരികുന്നുണ്ട്‌ . അച്ഛനമ്മമാരെ ഉപദ്രവിക്കുകയും വയോധികസദനങ്ങളിലോ സത്രങ്ങളിലോ ഉപേക്ഷിച്ച്‌ കടന്നുകളയുകയും വേണ്ടിവന്നാൽ ഇല്ലാതാക്കുകയും ചെയ്യുന്ന മക്കളെക്കുറിച്ചും ബന്ധുക്കളെ കുറിച്ചുമുള്ള ഭീകരവാർത്തകൾ നാം കേൾക്കാറുണ്ട്‌ , എന്നാൽ ഇവർ ചിന്തിക്കുന്നില്ല അവെരയും വാർധക്യം കാത്തിരികുന്നുണ്ട്‌ എന്നുള്ളത്‌ .ഇവിടെ അത്‌ മറ്റൊരു തരത്തിലാണെന്നു മാത്രം .ആ സ്ഥിതിക്ക്‌ ശുഭാപ്‌തി വിശ്വാസം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നില്ലെന്ന്‌ പലരും പറയുന്നത്‌ അവരെ സംബന്ധിച്ച്‌ ശരിയെന്ന്‌ തൽക്കാലം സമ്മതിക്കാം.വെസ്റ്റ്‌ ചെസ്റ്റര്‌ മലയാളി അസോസിയേഷനും നാളെ ഇത്തരം പ്രശ്‌നങ്ങൾ ഏറ്റെടുക്കെണ്ടാതായി വരും .കാരണം നമുക്ക്‌ നമ്മുടെ സഹജീവിയെ കളയാൻ പറ്റില്ലല്ലോ .
വാർധക്യം എന്നത്‌ പ്രായം കൊണ്ടു വയസാവുക മാത്രമല്ലല്ലോ? ഇത്രയും കാലംകൊണ്ട്‌ കണ്ടും കേട്ടും വായിച്ചും അനുഭവിച്ചും നേടിയെടുത്ത അറിവുകളൊക്കെ നമ്മുടെ മനസിലുണ്ടാകേണ്ടതല്ലേ? എങ്ങിനെയെങ്കിലും ഒന്നു മരിച്ചാൽ മതി എന്നു ചിന്തിക്കുന്നവർക്ക്‌ നാളെ വെസ്റ്റ്‌ ചെസ്റ്റര്‌ മലയാളി അസോസിയേഷൻ ഒരു ആശ്രയമാകണം . അവിടെയാണ്‌ ഇൻവെസ്റ്റ്‌മെന്റ്‌ ആൻഡ്‌ റിട്ടയർമെന്റ്‌ പ്ലാൻ സെമിനാർ നടത്താൻ അസോസിയേഷനെ പ്രേരിപ്പിച്ചത്‌.

നമ്മുടെ ആരോഗ്യ നിലവാരം കഴിഞ്ഞ നാൽപതുവർഷം കൊണ്ടു പതിന്മടങ്ങായി വർധിച്ചതും, വയോധികരുടെ മരണനിരക്ക്‌ പതിന്മടങ്ങ്‌ കുറഞ്ഞതും നാം മറന്നുകൂടാ. അൻപതു വർഷം മുമ്പ്‌, അൻപതുവയസ്‌ കഴിഞ്ഞാൽ മനുഷ്യന്റെ പല്ലു കൊഴിഞ്ഞു ശരീരം ചുക്കിച്ചുളിയാൻ തുടങ്ങുമായിരുന്നു. അറുപതുകാരിൽ മിക്കവാറും പേർ അന്ന്‌ വടിയെ ആശ്രയിച്ച്‌ നടന്നവരായിരുന്നു. എന്നാലിന്ന്‌ എൺപതും തൊണ്ണൂറും കഴിഞ്ഞവർ പോലും സുഖമായി ആരേയും ആശ്രയിക്കാതെ ഓടിച്ചാടി നടക്കുന്ന കാഴ്‌ചയാണ്‌ നമ്മുടെ മുമ്പിലുള്ളത്‌.

ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത്‌ അത്‌ മലയാളികളിൽ എത്തിക്കനാണ്‌ വെസ്റ്റ്‌ ചെസ്റ്റര്‌ മലയാളി അസോസിയേഷൻ ശ്രമിക്കുന്നത്‌.

വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷന്‌ വേണ്ടി പ്രസിഡന്റ്‌ ശ്രീകുമാർ ഉണ്ണിത്താൻ, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കോശി, സെക്രട്ടറി ടെറൻസൺ തോമസ്‌, ട്രഷറർ കെ.കെ.ജോൺസൺ, ജോ.സെക്രട്ടറി ആന്റോ വർക്കി, ഫൊക്കാന ട്രഷറർ ജോയി ഇട്ടൻ , കൊച്ചുമ്മൻ ജേക്കബ്‌, ,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ,രാജൻ ടി ജേക്കബ്‌, എം വി കുര്യൻ, ചാക്കോ പി. ജോർജ്‌, ജോൺ കെ. മാത്യു, സുരേന്ദ്രൻ നായർ, രാജ്‌ തോമസ്‌, ഷീല ചെറു , ജോൺ തോമസ്‌, ജോർജ്‌ ഇട്ടൻ പാടിയേത്തു, തോമസ്‌ കോവള്ളൂർ, ഷാജി ആലപ്പാട്ട്‌, ജോർജ്‌ കുട്ടി ഉമ്മൻ,പൗലോസ്‌ വർക്കി, ഇട്ടൻ ജെയിംസ്‌,മാത്യു മനെൽ ,സൻജിവ്‌ കുര്യൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP