Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന് നവ നേതൃത്വം; പി സി മാത്യു ചെയർമാൻ

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന് നവ നേതൃത്വം; പി സി മാത്യു ചെയർമാൻ

ജേക്കബ് കുടശ്ശനാട്

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനിയൽകോൺഫെറൻസിൽ വെച്ചു നടന്ന എക്‌സിക്യൂട്ടീവ്‌സാ കൗൺസിൽ അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് ചെയർമാൻ വര്ഗീസ്‌കയ്യാലക്കകത്തിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ് എൻ. ഇ.സി. ചാക്കോ കോയിക്കലേത്

തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചു. സെക്രട്ടറി കുരിയൻ സ്‌ക്കറിയാ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുകയും ട്രഷറർ ഫിലിപ്പ് മാരേട്ട് കണക്കുകൾഅവതരിപ്പിക്കുകയും ചെയ്തു. തുടർന്നു നടന്ന ജനറൽ കൗൺസിൽ മീറ്റിംഗിൽതിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ വായിച്ചു റാറ്റിഫിക്കേഷൻ നടത്തി. വൈകുന്നേരംസെയിന്റ് ജോർജ് ഓർത്തഡോക്‌സ് ചർച് ഔഡിറ്റോറിയത്തിൽ വച്ച് നടന്നപൊതുസമ്മേളനത്തിൽ പുതിയ കമ്മിറ്റിക്കു ഔട്ട്‌ഗോയിങ് വൈസ് ചെയർമാൻ വര്ഗീസ്സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചെയർമാനായി മുൻ പ്രസിഡണ്ട് പി. സി. മാത്യു (ഡാളസ്), വൈസ് ചെയർമാന്മാർസാബു ജോസഫ് സി. പി. എ. (ഫിലാഡൽഫിയ), കോശി ഉമ്മൻ (ന്യൂ യോർക്ക്), പ്രസിഡണ്ട്‌ജെയിംസ് കൂടൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റുമാർ എൽദോ പീറ്റർ (അഡ്‌മിൻ-ഹൂസ്റ്റൺ),കുരിയൻ സക്കറിയ (ഒക്കലഹോമ) , റോയ് മാത്യു (ഓർഗനൈസഷൻ-ഹൂസ്റ്റൺ), സെക്രട്ടറി
സുധിർ നമ്പ്യാർ (ന്യൂ ജേഴ്സി), അസ്സോസിയേറ്റ് സെക്രട്ടറി മോഹൻ കുമാർ
(വാഷിങ്ടൺ ഡി. സി.), ട്രഷറർ ഫിലിപ്പ് മാരേട്ട് (ന്യൂ ജേഴ്സി), ജോയിന്റ്
ട്രഷറി തോമസ് ചെല്ലേത് (ഡാളസ്), മറ്റു ഫോറം പ്രസിഡന്റുമാർ: ബിസിനസ്സ് ഫോറംഫ്രിക്‌സ് മോൻ മൈക്കിൾ (ഡാളസ്), ഇക്കണോമിക് ആൻഡ് സ്ട്രാറ്റജിക് ഫോറം റെവ. ഷാജികെ. ഡാനിയേൽ, യൂത്ത് ഫോറം മാത്യു മുണ്ടക്കൽ (ഹൂസ്റ്റൺ), ചാരിറ്റി ഡോ.രുഗ്മിണി പത്മകുമാർ, ലിറ്റററി ഫോറം ത്രേസിയാമ്മ നാടാവള്ളിൽ (ന്യൂ യോർക്ക്),എബ്രഹാം ജോൺ (ഒക്ലഹോമ), പൊളിറ്റിക്കൽ ഫോറം ഷിബു സാമുവേൽ (ഡാളസ്). ബിജിഎഡ്വേഡ് (ഡാളസ്) മറ്റു ഒഴിവുള്ള സ്ഥാനങ്ങളിൽ അടുത്ത എക്‌സികുട്ടീവ് കൗൺസിൽമീറ്റിംഗിൽ നോമിനേറ്റ് ചെയ്യും.

റീജിയന്റെ ഗുഡ് വിൽ അംബാസഡർ ആയി തോമസ് മൊട്ടക്കലിനെയും അഡൈ്വസറി ചെയർമാനായിചാക്കോ കോയിക്കലേതിനേയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു.ഗോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. എ. വി. അനൂപ്എന്നിവർ പ്രത്യേകം എഴുതി തയ്യാറാക്കിയ അനോമോദന സന്ദേശങ്ങൾ അയച്ചു. ഓഗസ്റ്റിൽന്യൂ ജേഴ്‌സിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫെറെൻസിന്റ വിജയത്തിന് അമേരിക്ക റീജിയൻഎല്ലാ പിന്തുണയും നൽകുമെന്ന് പുതിയ കമ്മിറ്റിക്കുവേണ്ടി പി. സി. മാത്യുവുംജെയിംസ് കൂടലും സംയുക്തമായി അറിയിച്ചു.


ജേക്കബ് കുടശ്ശനാട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP