Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്ല്യൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ് ബിസിനസ് ഫോറത്തിന് ഉജ്ജ്വല തുടക്കം

ഡബ്ല്യൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ് ബിസിനസ് ഫോറത്തിന് ഉജ്ജ്വല തുടക്കം

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബിസിനസ് സംരംഭകർക്ക് ഒരു പുത്തൻ കൂട്ടായ്മയുമായി വേൾഡ് മലയാളി കൗൺസിൽ. ഡബ്ല്യൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ് സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ഡബ്ല്യൂഎംസി ബിസിനസ് ഫോറത്തിന്റെ ഉത്ഘാടനം പ്രൗഢഗംഭീരമായി നടത്തി.

മാർച്ച് 16നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മലയാളി അസ്സോസിയേഷന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിൽ വച്ച് നടത്തിയ ഉത്ഘാടന ചടങ്ങിൽ ഡബ്ല്യൂഎംസി പ്രൊവിൻസ് പ്രസിഡണ്ട് ജോമോൻ ഇടയാടി അദ്ധ്യക്ഷത വചിച്ചു. ഫോർട്ട്‌ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ് ബിസിനസ് ഫോറം ഡബ്ല്യൂഎംസി ഭാരവാഹികളോടൊപ്പം നിലവിളക്കു കൊളുത്തി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

ബിസിനസ് ഫോറം പ്രസിഡണ്ട് ജോൺ.ഡബ്ല്യൂ.വർഗീസ് ഡബ്ല്യൂഎംസി ബിസിനസ് ഫോറം വിഷൻ ആൻഡ് മിഷൻ എന്ന വിഷയത്തെ അധികരിച്ചു സമഗ്രമായ ഒരു പ്രബന്ധം അവതരിപ്പിച്ചു. സംഘടന മലയാളീ സമൂഹത്തിനു വേണ്ടി ചെയ്യുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ജോമോൻ ഇടയാടി വിശദീകരിച്ചു. 'അമേരിക്കൻ ബിസിനസ് മേഖലയും അമേരിക്കയിലെ മലയാളി സമൂഹവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാർ സമ്മേളനത്തിന് കൂടുതൽ മികവ് നൽകി.

എസ്ബിഎ മുൻ വൈസ് പ്രസിഡന്റ് യൂസഫ് മുഹമ്മദ് 'റിസോഴ്‌സ് ഫോർ എന്റർപ്രെനേഴ്‌സ് ഇൻ ഹൂസ്റ്റൺ' എന്ന വിഷയത്തെ ആധാരമാക്കി അവതരിപ്പിച്ച മികവുറ്റ പ്രബന്ധത്തിൽ കൂടി സമ്മേളനത്തിൽ പങ്കെടുത്തവർക്ക് അറിവുകളുടെ പുതിയ മേഖലകൾ പകർന്നു നൽകി.

ഫോർട്ട്‌ബെൻഡ് കൗണ്ടി ജഡ്ജും മലയാളികളുടെ അഭിമാനവുമായ കെ.പി.ജോർജിനെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.

പ്രസ്തുത സമ്മേളനത്തിൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഡബ്ല്യൂഎംസി ഭാരവാഹികളായ ഗോളബൽ വൈസ് പ്രസിഡന്റ് എസ്.കെ ചെറിയാൻ, റീജിയണൽ പ്രസിഡന്റ് ജെയിംസ് കൂടൽ, പ്രൊവിൻസ് ചെയർമാൻ ജേക്കബ് കുടശ്ശനാട്, വൈസ് പ്രസിഡണ്ട് റോയ് മാത്യു, ട്രഷറർ ബാബു ചാക്കോ, വൈസ് ചെയർമാൻ ആൻഡ്രൂസ് ജേക്കബ്, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലക്ഷ്മി പീറ്റർ, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ചെയർമാൻ ഡോ.ബാബു സ്റ്റീഫൻ, ഫോമാ മുൻ പ്രസിഡണ്ട് ശശിധരൻ നായർ, മാഗ് പ്രസിഡണ്ട് മാർട്ടിൻ ജോൺ, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, ഫ്രണ്ട്‌സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡണ്ട് സന്തോഷ് ഐപ്പ്, ഡോ.ഫ്രീമു വർഗീസ്, ജോർജ് ഈപ്പൻ, ജെയിംസ് വാരിക്കാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഹൂസ്റ്റൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി റെയ്ന റോക്ക് സ്വാഗതവും യൂത്ത് ഫോറം പ്രസിഡണ്ട് മാത്യൂസ് മുണ്ടയ്ക്കൽ നന്ദിയും പറഞ്ഞു.

എംസി യായി പരിപാടികൾ നിയന്ത്രിച്ച ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ നടന്ന വിവിധ കലാപരിപാടികൾ മൂന്ന് മണിക്കൂർ നീണ്ടു നിന്ന സമ്മേളനത്തെ ഉജ്ജ്വലമാക്കി. സമ്മേളനത്തിന് ശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP