Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വൈനറി സന്ദർശനവും കേരള ഫെസ്റ്റുമായി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രോവിൻസ്

വൈനറി സന്ദർശനവും കേരള ഫെസ്റ്റുമായി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രോവിൻസ്

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രോവിൻസ് ന്യൂജേഴ്സിയിലെ ബെൽവിഡറിയിലുള്ള ഫോർ സിസ്റ്റേഴ്സ് വൈനറിയിൽ വച്ചു ഓഗസ്റ്റ് 18-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 മണി വരെ വൈൻ ടേസ്റ്റിംഗിനുള്ള അവസരം ഒരുക്കുന്നു. ജീവിതത്തിന്റെ തിരക്കിൽ നിന്നും സൗഹൃദത്തോടൊപ്പം അൽപം സംഗീതവും വൈനുമായി ഒരു വാരാന്ത്യം എന്ന ആശയത്തിന്റെ ഭാഗമാകാനും ആസ്വദിക്കാനും ഈ പരിപാടിയുടെ കോർഡിനേറ്റർമാരായ സോമൻ ജോൺ തോമസും, മിനി ചെറിയാനും എല്ലാവരേയും സ്വാഗതം ചെയ്തു.

വൈൻ ടേസ്റ്റിംഗും, രുചി വൈവിധ്യമുള്ള ആഹാരത്തോടൊപ്പം സംഗീതവും ഒരുക്കുന്ന സായാഹ്നത്തിൽ താത്പര്യമുള്ളവർക്ക് വൈൻ യാർഡും, ആപ്പിൾ തോട്ടവും സന്ദർശിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

കേരള പിറവിയോടനുബന്ധിച്ച് ന്യൂജേഴ്സിയിൽ തന്നെ ആദ്യമായി കേരളത്തിന്റെ തനതായ കലാരൂപങ്ങൾ ആസ്വദിക്കുന്നതിനും കേരളീയ വിഭവങ്ങൾ രുചിക്കുന്നതിനും അതുവഴി കേരളീയ സംസ്‌കാരത്തെ തൊട്ടറിയുന്നതിനും അമേരിക്കയിലെ മലയാളിയേതര സമൂഹത്തിന് അവസരം ഒരുക്കാൻ ഒക്ടോബർ 28-നു എഡിസണിൽ വച്ച് കേരള ഫെസ്റ്റ് നടത്തുന്നതിനു പ്രോഗ്രാം കൺവീനറായി ഷീല ശ്രീകുമാറിനെ ചുമതലപ്പെടുത്തിയതായി ന്യൂജേഴ്സി പ്രോവിൻസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി അറിയിച്ചു.

ഒരുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമേളയിൽ വിവിധ കലാരൂപങ്ങൾ കേരളീയ കലാകാരന്മാർ അവതരിപ്പിക്കുമ്പോൾ താത്കാലിക ഭക്ഷണശാലകളിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ക്രമീകരിച്ചിട്ടുണ്ടാകും. തികച്ചും അവിസ്മരണീയമാകുന്ന ഈ രണ്ടു പരിപാടികളിലേക്കും എല്ലാ മലയാളി സുഹൃത്തുക്കളുടേയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ചെയർമാൻ ഡോ. ഗോപിനാഥൻ നായർ, സെക്രട്ടറി വിദ്യാ കിഷോർ, ട്രഷറർ ശോഭ ജേക്കബ് എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP