Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാർത്ഥികൾക്ക് കരുതലിന്റെ സ്വാന്തന സ്പർശവുമായി ഡബ്ലിയു എം സി

യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാർത്ഥികൾക്ക് കരുതലിന്റെ സ്വാന്തന സ്പർശവുമായി ഡബ്ലിയു എം സി

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ: കൊറോണ പകർച്ചവ്യാധിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടി സമൂഹം കടന്നുപോകുമ്പോൾ ഹൂസ്റ്റണിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു വിദ്യാർത്ഥി സമൂഹത്തിന്റെ വേദനയിൽ പങ്കു ചേർന്നുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ.

ഹൂസ്റ്റണിലെ ക്ലിയർലേക്ക് പ്രദേശത്ത് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിൽ പഠിക്കുന്ന 600 ൽ പരം ഇന്ത്യൻ വിദ്യാർത്ഥികൾ വിവിധ അപ്പാർട്‌മെന്റുകളിലായി താമസിച്ചു വരുന്നു. എന്നാൽ ഇവരിൽ ഭൂരിപക്ഷവും ഈ കൊറോണ കാലയളവിൽ സാമ്പത്തികമായി മാത്രമല്ല മറ്റു അവശ്യ സാധനങ്ങളുടെ അഭാവത്തിലും ബുദ്ധിമുട്ടുന്ന ഈ അവസരത്തിൽ ഡബ്ലിയു എം സി ഹൂസ്റ്റൺ പ്രൊവിൻസിന്റെ നേതൃത്വത്തിൽ നിരവധി പലവ്യഞ്ജന ഇനങ്ങൾ ഉൾപ്പെട്ട ഗ്രോസറി കിറ്റുകളും മറ്റു അത്യാവശ്യ വസ്തുക്കളും വിതരണം ചെയ്യുകയുണ്ടായി. ഇവർക്ക് ആവശ്യമായി വരുന്ന മാസ്‌ക്കുകൾ എത്രയും പെട്ടെന്ന് എത്തിക്കുന്നതിനും ശ്രമിച്ചു വരുന്നു. ഉറ്റവരും ഉടയവരും നാട്ടിൽ ആയിരിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് കരുതലായി അർപ്പണ ബോധത്തിന്റെയും ജീവകാരുണ്യത്തിന്റെയും മഹനീയ മാതൃകയായി ഡബ്ലിയു എം സി.

ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ കോവിഡ് കാലത്ത് ഈ വിദ്യാർത്ഥികൾ അടിസ്ഥാന ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്നുവെന്നു ശ്രദ്ധയിൽ പെട്ടപ്പോൾ അവർക്കു കൈത്താങ്ങാകണം എന്ന് മനസ്സിൽ ഉദിക്കുകയും ഇങ്ങനെ ഒരു ഉദ്യമത്തെ കുറിച്ച് ചിന്തിക്കുകയും ഡബ്ലിയു എം സി ഹൂസ്റ്റൺ പ്രൊവിൻസ് പരിപൂർണ പിന്തുണയുമായി മുൻപോട്ടു വരുകയായിരുന്നുവെന്ന് ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡണ്ട് ജോമോൻ എടയാടി പറഞ്ഞു. ഈ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ജോലി ചെയ്തു കൊണ്ടിരുന്ന റെസ്റ്റാറുന്റകളും മറ്റും അടഞ്ഞുകിടക്കുകയാണ്. ഇവ പൂർണ തോതിൽ പ്രവർത്തനനിരതമായെങ്കിലേ അവർക്കു സാമ്പത്തിക സ്ഥിരത കൈവരുകയുള്ളുവെന്ന് ജോമോൻ പറഞ്ഞു.

പ്രസ്തുത പരിപാടിയിൽ ജോമോനോടൊപ്പം ചെയർമാൻ ജേക്കബ് കുടശ്ശനാട്, റീജിയണൽ വൈസ് പ്രസിഡണ്ടുരായ എൽദോ പീറ്റർ, റോയ് മാത്യു, യൂത്ത് ഫോറം ചെയർമാൻ മാത്യൂസ് മുണ്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ഗ്ലോബൽ വൈസ് പ്രസിഡണ്ട് എസ്.കെ.ചെറിയാൻ, റീജിയണൽ പ്രസിഡന്റ് ജെയിംസ് കൂടൽ, പ്രൊവിൻസ് സെക്രട്ടറി റെയ്ന റോക്ക്, ട്രഷറർ ബാബു ചാക്കോ എന്നിവർ ആശംസകൾ നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP