Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക മലയാളി സമ്മിറ്റ് 2020' റെജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡാലസിൽ നടത്തി

ലോക മലയാളി സമ്മിറ്റ് 2020' റെജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡാലസിൽ നടത്തി

പി.പി. ചെറിയാൻ

ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി മെയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന 'ലോക മലയാളി സമ്മിറ്റ് 2020' ൽ പങ്കാളികൾ ആകുന്നതിനായി ഡാലസിൽ നിന്നുള്ള രെജിസ്‌ട്രേഷൻ കിക്ക് ഓഫ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാൻ (ഹൂസ്റ്റൺ) ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് സംഘടിപ്പിച്ച ടാലെന്റ്‌റ് നെറ്റിൽ വച്ച് നിർവഹിച്ചു. ആദ്യ രെജിസ്‌ട്രേഷൻ ലാലി തോമസ് ഏറ്റുവാങ്ങി, തുടർന്ന് തോമസ് മാത്യു, ഡോ. ഷിബു സാമുവേൽ, സോണി സൈമൺ, ജെയ്‌സി ജോർജ്, മുതലായവർ തത്സമയം രജിസ്ട്രേഷൻ കൈപ്പറ്റി.

അമേരിക്കയിലെ മാത്രമല്ല ലോകമെമ്പാടുനിന്നും ബിസിനസ് രംഗത്തുള്ള മലയാളികളും പ്രതിഭകളും വൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളും റീജിയൻ നേതാക്കളും സാഹിത്യകാരന്മാരും കോൺഫെറെൻസിൽ പങ്കെടുക്കുമെന്ന് ചെറിയാൻ തന്റെ പ്രെസംഗത്തിൽ പറഞ്ഞു. ഒപ്പം പത്ര പ്രവർത്തകരും മീഡിയ പ്രതിനിധികളും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ ന്യൂ ജേഴ്‌സിയിൽ നട്ടു വളർന്ന്, രാഷ്ട്രീയത്തിനും ജാതി മത മതിലുകൾക്കുമപ്പുറം ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വൃക്ഷത്തണലിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ പരേതരായ ടി. എൻ. ശേഷൻ, ഡോ. ബാബു പോൾ, മലയാളി ശാസ്ത്രജ്ഞൻ ആയിരുന്ന ഡോ. സുദർശൻ, ഡോ. ശ്രീധർ കാവിൽ മുതലായ മറ്റു നേതാക്കൾ കൈ തൊട്ടനുഗ്രഹിച്ച പ്രസ്ഥാനത്തിന് രണ്ടായിരത്തി ഇരുപതിൽ ഇരുപത്തി അഞ്ചു വയസ്സ് തികയുകയാണെന്നു അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ പി. സി മാത്യു പറഞ്ഞു. ഫൗണ്ടർ മാരിൽ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്ന ഫൗണ്ടർ മാരെ കോണ്ഫറന്‌സില് ആദരിക്കണമെന്നു കോൺഫറൻസ് കമ്മിറ്റി ജനറൽ കൺവീനറും റീജിയൻ പ്രെസിഡന്റും കൂടിയായ  ജെയിംസ് കൂടലിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അമേരിക്കയിൽ വേൾഡ് മലയാളി കൗൺസിലിന്റെ വേരുകൾ കാനഡ മുതൽ ടെക്‌സസ് വരെ വ്യാപിച്ചു കിടക്കുമ്പോൾ മലയാളി ബിസിനെസ്സുകാരെ ഉൾപ്പെടുത്തി ഗംഭീരമായ ബിസിനസ് എക്‌സിബിഷൻ കോൺഫെറെൻസിനോടനുബന്ധിച്ചു നടത്തുമെന്ന് റീജിയൻ ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്‌സ് മോൻ മൈക്കിൾ പറഞ്ഞു.

മുഖ്യാതിഥി സിറ്റി ഓഫ് കോപ്പേൽ കൗൺസിൽമാൻ ബിജു മാത്യു വിനോടൊപ്പം, വിശിഷ്ട അതിഥികളായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, പി. പി. ചെറിയാൻ, ടിസി ചാക്കോ, പ്രൊഫസർ ജോയി പാലാട്ട് മഠം, ഹ്യൂസ്റ്റൺ പ്രൊവിൻസ് ബിസിനസ് ഫോറം വൈസ് പ്രസിഡന്റ് ഈപ്പൻ ജോർജ്, മുതലായവർ പങ്കെടുത്തു പ്രസംഗിച്ചു. ഒപ്പം മേക്കല്ലിൻ പ്രൊവിൻസ് ചെയർമാൻ ഹരി കൃഷ്ണൻ നമ്പൂതിരി പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ചു. കോണ്ഫറന്‌സിന്റെ പ്രോഗ്രാം കൺവീനർ കൂടിയാണ് ശ്രീ ഹരി കൃഷ്ണൻ.

പ്രൊവിൻസ് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, തോമസ് ചെല്ലേത്, സാം മാത്യു, സുബി ഫിലിപ്പ്, വിമൻസ് ഫോറം പ്രസിഡന്റ് മേരി തോമസ്, മനോജ് ജോസഫ്, ജേക്കബ് മാലിക്കറുകയിൽ, സന്തോഷ് സ്‌കറിയ, മുതലായവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. കോണ്ഫറന്‌സില് പങ്കെടുക്കുവാനുള്ള രെജിസ്‌ട്രേഷനുകൾ പുരോഗമിച്ചു വരുന്നതായി പ്രൊവിൻസ് പ്രസിഡന്റ് അറിയിച്ചു. റീജിയൻ അഡൈ്വസറി ചെയർമാൻ, ചാക്കോ കോയിക്കലേത്, റീജിയൻ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് ചെയർമാൻ കോശി ഉമ്മൻ, എൽദോ പീറ്റർ, കോൺഫറൻസ് കമ്മിറ്റീ കൺവീനർ ജോമോൻ, തോമസ് മൊട്ടക്കൽ, തങ്കമണി അരവിന്ദൻ, മുതലായവർ ആശംസകൾ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP