Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ മലയാള സാഹിത്യം: എബ്രഹാം ജോൺ പ്രബന്ധം അവതരിപ്പിക്കുന്നു

അമേരിക്കൻ മലയാള സാഹിത്യം: എബ്രഹാം ജോൺ പ്രബന്ധം അവതരിപ്പിക്കുന്നു

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പതിനൊന്നാമത്ബയനിയൽ കോൺഫറൻസിൽ അമേരിക്കൻ മലയാള സാഹിത്യം എന്ന വിഷയത്തിൽ ഒക്കലഹോമ പ്രൊവിൻസ് ചെയർമാനും സാഹിത്യകാരനുമായ എബ്രഹാം ജോൺ പ്രബന്ധം അവതരിപ്പിക്കും. റീജിയൻ വൈസ് ചെയറും കാവയത്രിയുമായ ത്രേസിയാമ്മ നാടാവള്ളിൽ ചർച്ച ഉത്ഘാടനം ചെയ്യും. ചർച്ചയിൽ ഡാളസ്സിലെ സാഹിത്യകാരന്മാർ പെങ്കെടുക്കും. ഒപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയിട്ടുള്ള പ്രതിനിധികൾ, കാഴ്ചക്കാർ എന്നിവരും ചർച്ചയിൽ ഭഗവാക്കാകും.

എബ്രഹാം ജോൺ കേരളം ലിറ്റററി അസോസിയേഷൻ 1990 - 1994 വരെ പ്രസിഡന്റ് സ്ഥാനം വഹിച്ചു. സാഹിത്യകാരനായും നിരൂപകനുമായ എബ്രഹാം, ജ്യൂവിഷ് കൗൺസിൽ ഓഫ് കേരളാ യുടെ വർക്കിങ് കമ്മിറ്റി മെമ്പർ കൂടിയാണ്.

കവയത്രി, എഴുത്തുകാരി, സംഘടക എന്നി നിലകളിൽ അറിയപ്പെടുന്ന ത്രേസിയാമ്മ കൊച്ചേച്ചി എന്ന തൂലിക നാമത്തിൽ പത്രങ്ങളിൽ കൊളമാണിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. കവിത സമാഹാരങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി സാഹിത്യ പുരസ്‌കാരം 2018 കേരളത്തിൽ വച്ച് നേടി എന്നതും വേൾഡ് മലയാളിക്ക് അഭിമാനാര്ഹമാണ്.

ചർച്ചകളിൽ കാഴ്ചക്കാർക്കും പെങ്കെടുക്കാവുന്നതാണ്.ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ കൺവീനർമാരെ വിളിക്കാവുന്നതാണ്. 972-999-6877 and 469-660-5522

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP