Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ കോൺസുലേറ്റിൽ വർണ്ണാഭമായ വനിതാ ദിനാഘോഷം

ഇന്ത്യൻ കോൺസുലേറ്റിൽ വർണ്ണാഭമായ വനിതാ ദിനാഘോഷം

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: അന്തർദേശീയ വിമൻസ് ഡേ ആഘോഷങ്ങൾ മാർച്ച് എട്ടിനു ന്യൂയോർക്കിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ എഫ്.ഐ.എയുടെ നേതൃത്വത്തിൽ സമുചിതമായി കൊണ്ടാടി. എഫ്.ഐ.എ പ്രസിഡന്റ് അലോക് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സന്ദീപ് ചക്രവർത്തി ആശംസകൾ നേർന്നു. ഭാരതീയ സ്ത്രീകൾ സമൂഹത്തിനു നൽകുന്ന സമഗ്ര സംഭാവനകളെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തനപാടവം തെളിയിച്ചിട്ടുള്ള ഏഴ് വനിതകളെ ഫലകവും പൊന്നാടയും നൽകി ആദരിക്കുകയുണ്ടായി. നീതു ചന്ദ്ര (ബോളിവുഡ് നടി), നന്ദന ചക്രവർത്തി (ഫസ്റ്റ് ലേഡി, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ), സാർലി ന്യൂമാൻ (ടിവി പ്രൊഡ്യൂസർ), റീന ഷാ (പ്രമുഖ പ്രാസംഗിക), സുഖുമിന്ദർ കോർ (ടൂറിസം), ശീതൾ ത്രിവേദി (മികച്ച ബിസിനസ് നേട്ടം), അരുൺ ആനന്ദ് (സാമൂഹ്യ പ്രവർത്തനം) എന്നിവർക്കാണ് അംഗീകാരം നൽകിയത്.

എയർ ഇന്ത്യ മാനേജിങ് ഡയറക്ടർ, വനിത പൈലറ്റ്, ഫ്ളൈറ്റ് അറ്റൻഡൻസ് എന്നിവരേയും ബൊക്കെ നൽകി ആദരിച്ചു. നയനാനന്ദകരമായ നൃത്തങ്ങൾ പരിപാടികൾക്ക് മാറ്റുകൂട്ടി. വൈകിട്ട് 9 മണിക്ക് സ്നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP