Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎസ്ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസിന് വേൾഡ് മയാളി കൗൺസിൽ ഹൂസ്റ്റൺ സ്വീകരണം നൽകി

കെഎസ്ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസിന് വേൾഡ് മയാളി കൗൺസിൽ ഹൂസ്റ്റൺ സ്വീകരണം നൽകി

ജീമോൻ റാന്നി

ഹൂസ്റ്റൻ: ഒരു ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിയ കെഎസ്ഡിഐസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസിന് വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ 2017 ജൂലൈ 1 ശനിയാഴ്ച ഷുഗർലാന്റിലെ മദ്രാസ് പവിലിയനിൽ വച്ച് ഹൃദ്യമായ സ്വീകരണം നൽകി. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച സ്വീകരണത്തിൽ അര മണിക്കൂർ പരസ്പരം പരിചയപ്പെടുവാനും സംസാരിക്കുവാനുമുള്ള അവസരമായിരുന്നു. കൃത്യം 6. 30 ന് ഡോ. സബീന ചെറിയാന്റെ അമേരിക്കൻ ദേശീയ ഗാനത്തിനു ശേഷം ലൈല ജോർജ് ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസിന് ബൊക്ക നൽകി.

ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, എസ്‌കെ ചെറിയാൻ, കെൻ മാത്യു, പൊന്നു പിള്ള, അലക്സാണ്ടർ തോമസ്, ബാബു ചാക്കോ. ജെയിംസ് ജേക്കബ്, ബാബു മാത്യു എന്നിവർ നിലവിളക്കു കൊളുത്തി. തുടർന്ന് വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ പ്രസിഡന്റ് എസ് കെ ചെറിയാൻ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ ഇരുപതു വർഷങ്ങളിലെ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റന്റെ പ്രവർത്തനങ്ങൾ ഗവൺമെന്റ് ആസുപത്രി, ചങ്ങനാശ്ശേരി ശ്രീ ശങ്കര ഹൈസ്‌കൂൾ, തുരുത്തി, ലെറ്റ് ദാം സ്മൈൽ എഗെയിൻ തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങളെ എടുത്തു കാട്ടുകയും ചെയ്തു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ സ്റ്റാഫോർഡ് സിറ്റി പ്രോടേം മേയർ കെൻ മാത്യു. തുടങ്ങിയവരുടെ ആശംസാ പ്രസംഗങ്ങൾക്കു ശേഷം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ മുൻ പ്രസിഡന്റ് ജോസഫ് ജെയിംസ് മുഖ്യാതിഥിയായ കെഎസ്ഡിഐസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസിനെ ഔപചാരികമായി സദസ്യർക്ക് പരിചയപ്പെടുത്തി.

അതിങ്ങനെ ആയിരുന്നു... 1949 ജൂൺ 26 ന് ഭൂജാതനായ ഡോ. ക്രിസ്റ്റി സ്‌കൂൾ വിദ്യാഭ്യാസത്തെ തുടർന്ന് 1968 ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്സി 1ാം റാങ്കിലും അതിനു ശേഷം എംഎസ്സി സുവോളജിയിലും 1ാം റാങ്കും കരസ്ഥമാക്കി. പിന്നീട് ഗുജറാത്ത സൗരാഷ്ട്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് ഓഫ് മറീൻ ഫിഷറീസിൽ പഠനം നടത്തി. തുടർന്ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ഡിപ്ലോമ ഇൻ ഡെവലപ്മെന്റ് പഠനം പൂർത്തിയാക്കി.

1973 മുതൽ വിവിധ തസ്തികകളിൽ അസിസ്റ്റന്റ് കളക്ടർ മാനേജിങ്ങ് ഡയറക്ടർ, ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, ഫിഷറീസ് കമ്മീഷണർ, കയർ ബോർഡ് ചെയർമാൻ, അർബൻ ഡെവലപ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി, ടൂറിസം സെക്രട്ടറി തുടങ്ങിയ ഉന്നത തസ്തികകളിൽ സ്തുത്യർഹമായ സേവനങ്ങൾക്കു ശേഷം 2007 - 2012 കാലയളവിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു.

ഇപ്പോൾ അദ്ദേഹം വേൾഡ് മലയാളി കൗൺസിലിന്റെ ബൈ ലോ കമ്മറ്റി ചെയർമാനും, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷന്റെ ചെയർമാനും ആണ്. തന്റെ അറിവും അനുഭവങ്ങളും കാഴ്ചപ്പാടുകളും നമുക്ക് പകർന്നു തരാനായി അദ്ദേഹത്തെ വേദിയിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു.

തുടർന്ന് കെഎസ്ഡിഐസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് ഏതാണ്ട് 45 മിനിറ്റ് നിരവധി വിഷയങ്ങൾ സദസ്യർക്ക് വിശദീകരിച്ചു. അമേരിക്കയിൽ ഉപരിപഠനാർത്ഥം എത്തിയിട്ടുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്ക് മറ്റ് സംരംഭകർക്കും കേരളത്തിൽ ഉയർന്ന നിലയിലുള്ള ജോലിയോ, ബിസിനസ് ആരംഭിക്കുവാനുള്ള സ്ഥലം, തുടങ്ങുവാനുള്ള മൂലധനം എന്നിവ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെപലപ്മെന്റ് കോർപ്പറേഷൻ കേരള ഗവൺമെന്റുമായി ചേർന്ന് അംഗീകരിക്കുന്ന വിവിധ പ്രോജക്റ്റുകൾക്ക് നൽകും എന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങനെയുള്ള ആവശ്യങ്ങൾക്കായി തിരുവനന്തപുരം ജില്ലയിൽ 100 ഏക്കറും ഇപ്പോൾ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ കൈവശം ഉണ്ട്. കൂടുതൽ സ്ഥലങ്ങൾ വിവിധ പദ്ധതികൾ വരുന്നതനുസരിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തരപ്പെടുത്തി കൊടുക്കുവാനും സാധിക്കും എന്നദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ജോർജ് മണ്ണിരോട്ട്, ബാബു തെക്കേക്കര, ജോർജ് എബ്രഹാം, ടോം വിരിപ്പൻ, പൊന്നുനിള്ള എന്നിവരുടെ ആശംസാ പ്രസംഗങ്ങൾക്ക് ശേഷം ജെയിംസ് കുടലൽ കൃതജ്ഞത പ്രകാശിപ്പിച്ചു. എംസി ലക്ഷ്മ പീറ്റർ ഡോ. സബീന ചെറിയാനും ചേർന്ന് ഇന്ത്യൻ ദേശീയ ഗാന ആലപിച്ചു. ഡിന്നറോടെ പരിപാടികൾ അവസാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP