Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡാനന്തര കേരളം' വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള സംവാദം ശ്രദ്ധേയം

കോവിഡാനന്തര കേരളം' വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള സംവാദം ശ്രദ്ധേയം

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ: 'കോവിഡ്: വ്യാപാരം, സമ്പദ് വ്യവസ്ഥ, കേരള പുനർനിർമ്മാണം, അനിശ്ചിതാവസ്ഥയിലെ അവസരങ്ങളും വിഭവസമാഹരണവും...' എന്ന ആനുകാലിക പ്രസക്തമായ വിഷയത്തിൽ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ആഗോള വിഡിയോ കോൺഫ്രൻസ് ശ്രദ്ധയമായി.

ഈ കോവിഡ് കാലം മനുഷ്യരാശിക്ക് ചില തിരിച്ചറിവുകൾ നൽകിയിട്ടുണ്ടെന്ന് പറയാം. നമ്മുടെ ജീവിതത്തിലേക്ക് മുമ്പെന്നത്തേക്കാളുമേറെ തോതിൽ ജാഗ്രതയും മുൻകരുതലും കടന്നുവന്നിരിക്കുന്നു. കോവിഡ് നൽകിയ തിരിച്ചറിവുകൾ ഭാവി ജീവിതത്തെ സമൃദ്ധമാക്കാൻ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് ഗൗരവമായി ചിന്തിക്കേണ്ട ഉചിത സമയമാണിതെന്ന് തോന്നുന്നു. ചർച്ചയിൽ ഊന്നൽ നൽകിയത് കേരളത്തിന്റെ പുനർ നിർമ്മിതിയെ കുറിച്ചായിരുന്നു. മുമ്പ് പ്രളയത്തിന് ശേഷം നവ കേരള നിർമ്മിതിയെ പറ്റി നമ്മൾ ചർച്ച ചെയ്തിരുന്നു. ഇപ്പോൾ കോവിഡാനന്തര കേരളത്തെക്കുറിച്ചുള്ള സംവാദത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അഭിമാന വ്യക്തിത്വങ്ങളായ തിരുവനന്തപുരം ടെക്നോപാർക്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കേരള പ്ലാനിങ് ബോർഡ് മുൻ അംഗവുമായ ജി വിജയരാഘവൻ, ഖലീജ് ടൈംസിന്റെ എഡിറ്റോറിയൽ ഡയറക്ടറും സാമ്പത്തിക വിശാരദനുമായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഷിപ്പ് ഡിസൈനിങ് രംഗത്തെ രാജ്യാന്തര കമ്പനിയായ സ്മാർട്ട് എഞ്ചിനീയറിങ് ഡിസൈൻ സൊലൂഷൻസ് ഇന്ത്യ ്രൈപവറ്റ് ലിമിറ്റഡിന്റെ പ്രസിഡന്റും സിഇഒയുമായ ആന്റണി പ്രിൻസ്, കിംസ് ഹോസ്പിറ്റലിന്റെ സാരഥിയും എയർ ട്രാവൽ എന്റർ്രൈപസസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഇ.എം. നജീബ്, അസറ്റ് ഹോംസിന്റെ മാനേജിങ് ഡയറക്ടർ സുനിൽകുമാർ എന്നിവരായായിരുന്നു പാനലിസ്റ്റുകൾ.

കോവിഡ് തന്ന തിരിച്ചറിവ് നമ്മുടെ ജീവിതത്തെയും ബിസിനസ്, എക്കോണമി എന്നീ മേഖലകളെ ഗുണകരമായി എങ്ങനെ ഉപയോഗപ്പെടുത്താം, പ്രളയാനന്തര നവകേരള നിർമ്മാണം നാം വിഭാവനം ചെയ്ത രീതിയിൽ വിജയകരമായോ, കോവിഡിനു ശേഷം കേരളത്തിന്റെ പുനർ നിർമ്മിതി മുൻ അനുഭവങ്ങളെ താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം സാധ്യമാണ്, എന്നി വിഷയങ്ങളെക്കുറിച്ച് ജി വിജയരാഘവൻ നൽകിയ വിശദികരണം പുതിയ സാധ്യതകൾ കണ്ടത്തുന്നതിന്ന് പ്രേരിപ്പിക്കുന്ന തരത്തിൽ പ്രതീക്ഷ നൽകുന്നതായിരുന്നു

വ്യാപാരം, സമ്പദ് വ്യവസ്ഥ എന്നിവ കോവിഡിനു മുമ്പും കോവിഡ് കാലത്തും കോവിഡിനു ശേഷവും എങ്ങനെയെന്ന് അറിയണം. അതേസമയം ക്രൂഡ് ഓയിലിന്റെ വില അപകടകരമാം വിധം കൂപ്പു കുത്തിയതിന്റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെടുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളിൽ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. അവരുടെ ആശങ്കകളെ എങ്ങിനെയാണ് അഭിമുഖീകരിക്കുകയെന്നത് പ്രസക്തമാണ്. ഈ പ്രതിസന്ധിയുടെ വ്യാപ്തി എത്രത്തോളം, ഇതിൽ നിന്ന് എങ്ങനെ കരകയറാം എന്നിവയെ ആസ്പദമാക്കി 40 വർഷം ഗൾഫ് മേഖലയെ കണ്ടറിഞ്ഞ ഒരു പ്രവാസി മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ശ്രദ്ധേയമായി

കേരളത്തിൽ ഇപ്പോൾ സംരംഭങ്ങൾ തുടങ്ങുന്നത് മണ്ടത്തരമാണെന്ന് ചിന്തിക്കുന്നവർ നിരവധിയാണ്. ഇനി ആ ചിന്താഗതി മറിച്ചാണെങ്കിൽ ഏതൊക്കെ മേഖലകളാണ് ഉചിതമെന്നും കമ്ടെത്തണം. കടുത്ത കോവിഡ് ഭീഷണി നിലനിൽക്കേ ആപ്പിൾ ഉൾപ്പെടെയുള്ള വൻകിട അന്താരാഷ്ട്ര കമ്പനികൾ ചൈനയിൽ നിന്നും കളം മാറ്റുകയാണെന്ന വാർത്തകളുണ്ട്. ഈ ഒരു സാഹചര്യം ഇന്ത്യയ്ക്ക് എങ്ങിനെ അനുഗുണമാക്കാം...? ഭാവിയിൽ വൻകിട അന്താരാഷ്ട്ര കമ്പനികളുടെ ഹബ്ബായി ഇന്ത്യ മാറുകയാണെങ്കിൽ കേരളത്തിന് എന്തെല്ലാം പ്രതീക്ഷിക്കാം...? എന്നീ ചോദ്യങ്ങൾക്ക് കൊച്ചിൻ ഷിപ്പ്യാർഡ് ഉൾപ്പെടടെ വൻ പദ്ധതികൾ നടത്തി വിജയത്തിൽ എത്തിച്ച ആന്റണി പ്രിൻസ് ജീവിതവീക്ഷണം കേരളത്തിൽ നിക്ഷേപം നടത്തുവാൻ പ്രവാസികൾക്ക് കുടുതൽ കരുത്തു പകരുന്നതായിരുന്നു.

ലോക്ഡൗണിൽ സഞ്ചാരം വിലക്കിയതോടു കൂടി വിമാനങ്ങളെല്ലാം നിലത്തിറക്കേണ്ടി വന്നു. ഇപ്പോൾ ഡൊമസ്റ്റിക് ഫ്ളൈറ്റ് സർവീസുകൾ ആരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. ഈ മേഖല പൂർവ സ്ഥിതിയിൽ ആകുമെന്നാണ് പ്രതീക്ഷ. എയർ ട്രാവൽ മേഖലയും ടൂറിസവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ടൂറിസം മേഖലയും നിശ്ചലമാണിപ്പോൾ. കോവിഡ് വൈറസ് ഭൂമിയിൽ തുടരുമെന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ടൂറിസം മേഖലയെ പ്രമോട്ട് ചെയ്യുന്നതിന് ഈ രംഗത്ത് ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാധ്യതകളെപ്പറ്റി ചിന്തിക്കേണ്ട്യിരിക്കുന്നു. പുതിയ പരീക്ഷണങ്ങളുടെ സാധ്യതയെപ്പറ്റി ഇ.എം നജീബ് നൽകിയ വിശദികരണം ശ്രദ്ധേയമായി . ലോക ടൂറിസും വീണ്ടും പഴയ രീതിയിൽ എത്തുവാൻ കുറഞ്ഞത് മുന്ന് വർഷം എങ്കിലും എടുക്കുമെന്നും കേരളത്തിന് കുടുതൽ ഗുണകരമാകുന്ന രീതിയിൽ ടൂറിസും രംഗത്തെ മാറ്റിയെടുക്കാനും സാധ്യതകളെ ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരട് ഫൽറ്റുകൾ പൊളിച്ച് മാറ്റിയത് നാം കണ്ടു. അത് നിലനിർത്തിയിരുന്നെങ്കിൽ ഈ കോവിഡ് കാലത്ത് ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റാമായിരുന്നു എന്ന് സ്വാഭാവികമായും തോന്നുന്നു. ഫൽറ്റുകൾ പൊളിച്ചതോടു കൂടി പരിസ്ഥിതി പ്രശ്നം അവസാനിച്ചു എന്നാണോ അനുമാനിക്കേണ്ടത്. ഇത്തരം പൊളിക്കലുകൾ നമ്മുടെ വ്യാപാരത്തെയും സമ്പദ് ഘടനയെയും പ്രസ്തുത മേഖലകളുടെ വിശ്വാസ്യതയേയും എത്രമാത്രം സ്വാധീനിക്കുന്നു #െന്നറിയേണ്ടതുണ്ട്.

കോവിഡിനു ശേഷം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഒരു ബൂം പ്രതീക്ഷിക്കാമോ...? കാരണം ഫൽറ്റ് ജീവിതം തന്നെ ഒരു ഐസൊലേഷൻ ആണല്ലോ...? കോവിഡ് പഠിപ്പിച്ചതും ഐസൊലേഷൻ...? എന്നി ചോദ്യങ്ങൾക്ക് സുനിൽകുമാർ നൽകിയ വിശദികരണം എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. നാം മാറേണ്ടിയിരിക്കുന്നു. നമ്മൾ എല്ലാ വിഷയത്തിലും എടുക്കുന്ന നിഷേധകാത്മക സമീപനത്തിന്റെ ഒടുവിലത്തെ ഒരു ഉത്തമ ഉദാഹരണമാണ് മരട് എന്ന് അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് രോഗത്തെ മലയാളികളുടെ പഴയ സമീപനം മാറുമെന്നും അതനുസരിച്ച് പുതിയ ശൈലി സ്വീകരിക്കാൻ റിയൽ എസ്റ്റേറ്റ് നിർബന്ധിത മാകേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽപ്പരം ആളുകൾ സൂം കോൺഫ്രൻസിൽ പങ്കെടുത്തു. വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. എ.വി അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, സെക്രെട്ടറി സി.യു മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ റ്റി.പി വിജയൻ, എസ്.കെ ചെറിയാൻ, തോമസ് മൊട്ടക്കൽ, ഗ്ലോബൽ വൈസ് ചെയർമാൻ തങ്കം അരവിന്ദ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

വിദേശ മലയാളികൾ നാട്ടിൽ മടങ്ങിയെത്തിയതോടു കൂടി കോവിഡ് വ്യാപനം കൂടുതൽ ശക്തമാവുകയാണ്. എന്നാൽ മലയാളികളോട് നാട്ടിലേക്ക് വരാൻ പാടില്ല എന്നൊരിക്കലും പറയാനാവില്ല. കേരളത്തിന്റെ പുനർ നിർമ്മിതിക്ക് വിദേശമലയാളികളുടെ പങ്ക് വളരെ വലുതാണെന്ന് ജോണി കുരുവിള പറഞ്ഞു. പ്രളയാനന്തര പുനരധിവാസ പദ്ധതികൾ ഉദ്ദേശിച്ച രീതിയിൽ എത്തിയില്ല. പൂർത്തീകരിച്ചില്ല എന്നൊക്കെയുള്ള ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോവിഡിനു ശേഷമുള്ള പുനർ നിർമ്മാണം ഒരു സ്വപ്നമായിമാറാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

അവസരങ്ങൾ ഇനി നമ്മെ തേടിവരുമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ട. വ്യക്തികളായിട്ട് വിവിധ മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കണം. അതിന് പുതിയ ചിന്തയുണ്ടാവണം. മനോഭാവം മാറണമെന്ന് ഡോ. അനുപ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു വേൾഡ് മലയാളി കൗൺസിൽ റൂറൽ ഹെൽത്ത് ആൻഡ് റീഹാബിലിറ്റേഷൻ ഗ്ലോബൽ ചെയർ ഹരി നമ്പൂതിരി ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു.

കോവിഡിന് ശേഷമുള്ള കേരളത്തെ പുനർ നിർമ്മിതിക്കായി ആഗോളതലത്തിൽ പ്രവാസികളെ സഞ്ജമാക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ഈ സംവാദ പരമ്പര തുടരുമെന്നും കേരളത്തിന്റെ പുനർ നിമ്മിതിയിൽ വേൾഡ് മലയാളി കൗൺസിൽ സജീവമായി പങ്കാളികൾ ആകുമെന്നും കൃതജ്ഞത അർപ്പിച്ച് കൊണ്ട് അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കുടൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP